വയറുവേദനയുമായി ആശുപത്രിയിലെത്തിയെ 14 കാരി പ്രസവിച്ചു

അടിമാലി:വയറുവേദനയുമായി ആശുപത്രിയിലെത്തിയെ 14 കാരി പ്രസവിച്ചു. ചൊവ്വാഴ്ച അടിമാലി താലൂക്കാശുപത്രിയില്‍ എത്തിയ 14 കാരിയാണ് പ്രസവിച്ചത്.ആശുപത്രി അതികൃതരുടെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.മൂന്നാര്‍ ഡിവൈ.എസ്.പി ഓഫീസിന് കീഴിലെ പ്രധാന പൊലീസ് സ്റ്റേഷന്‍ പരിതിയിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്.പെണ്‍കുട്ടിയുടെ മൊഴിപ്രകാരം അടുത്ത ബന്ധുവിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്​.

എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പെണ്‍കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി.വയറുവേദനയായിട്ടാണ് പെണ്‍കുട്ടിയെ  ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.പരിശോധനയില്‍ പ്രസവവേദനയാണെന്ന് ഡോക്ടര്‍ക്ക് വ്യക്തമായതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.കുട്ടിക്കും മാതാവിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Tags:    
News Summary - A 14-year-old woman gave birth after being admitted to hospital with abdominal pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.