അടിമാലി: ലഹരിമരുന്നായ എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി അഞ്ചംഗ സംഘത്തെ എക്സൈസ് നാർകോട്ടിക് സ്ക്വാഡ് സാഹസികമായി പിടികൂടി. മലപ്പുറം വളാഞ്ചേരി മേലേപ്പീടികയില്‍ മുഹമ്മദ് അസ്ലം (23), പറശ്ശേരി മുഹമ്മദ് സുഹൈല്‍ (20), പാറമേല്‍ത്തൊടി സൂരജ് (23), കഴപ്പനങ്ങാട്ട് പറമ്പില്‍ ബിബിന്‍ (21), തയ്യില്‍ മുഹമ്മദ് അസ്കര്‍ (20) എന്നിവരെയാണ് പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച കെ.എല്‍ 5 ജെ 9456 കാറും കസ്റ്റഡിയിലെടുത്തു. മൂന്നാറിനു സമീപം വാഹനപരിശോധനക്കിടെ ഇവര്‍ പിടിയിലായെങ്കിലും ഉദ്യോഗസ്ഥരെ ആക്രമിച്ച് അടിമാലി ഭാഗത്തേക്ക് അതിവേഗത്തില്‍ വാഹനത്തിൽ രക്ഷപ്പെട്ടു.
ഇതോടെ നാര്‍കോട്ടിക് സ്ക്വാഡ് അടിമാലി എക്സൈസ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരുടെ സഹായം തേടി. കാര്‍ അടിമാലി അമ്പലപ്പടിയിലെത്തിയപ്പോള് മാര്‍ഗതടസ്സമുണ്ടാക്കി പിടികൂടാന്‍ ശ്രമിച്ചു.
എന്നാല്‍, അക്രമാസക്തരായ ഇവർ രക്ഷപ്പെടാൻ വീണ്ടും ശ്രമം നടത്തി. കൂടുതൽ ഉദ്യോഗസ്ഥർ വളഞ്ഞ് പിടികൂടുകയായിരുന്നു. പരിശോധനയില്‍ കൈവശം സൂക്ഷിച്ച നിലയിലും വാഹനത്തില്‍ ഒളിപ്പിച്ച നിലയിലുമായി 100 ഗ്രാം കഞ്ചാവും 100 മില്ലിഗ്രാം മെത്തലീന്‍ ഡയോക്സിമെത്താഫെറ്റമിനും (എം.ഡി.എം.എ) കണ്ടെത്തി. നാര്‍കോട്ടിക് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എം.കെ. പ്രസാദിെൻറ നേതൃത്വത്തില്‍ പ്രിവൻറിവ് ഓഫിസര്‍ ടി.വി. സതീഷ്, സാൻറി തോമസ്, വി.ആര്. ഷാജി, കെ.വി. പ്രദീപ്, സിവില്‍ എക്സൈസ് ഓഫിസര്‍ കെ.എസ്. മീരാന്‍, ഡ്രൈവര്‍ എസ്.പി. ശരത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.