ബിജു കുര്യൻ

ബെെക്ക് അപകടത്തിൽ ചെറുതാനി സ്വദേശി മരിച്ചു

അടിമാലി: നിയന്ത്രണം വിട്ട ബെെക്ക് മറിഞ്ഞ് ചെറുതാനി സ്വദേശി മരിച്ചു. രാജാക്കാട് മുല്ലക്കാനം ചെറുതാനിയിൽ ബിജു കുര്യൻ (47) ആണ് മരിച്ചത്.രാജാക്കാട് ടൗണിൽ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.  നിയന്ത്രണം നഷ്ടപ്പട്ട ബെെക്ക് റോഡിന്‍റെ താഴ് ഭാഗത്തുള്ള കെട്ടിടത്തിനു സമീപത്തേക്ക് മറിഞ്ഞു വീണു.

ഞായറാഴ്ച രാവിലെയാണ് അപകടത്തിൽ പെട്ട വാഹനവും ബിജുവിനെയും നാട്ടുകാർ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

അടിമാലിതാലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ഭാര്യ: ആനി, മക്കൾ: ദിയാമോൾ, ബിയോൺ, ജിയോൺ, ഡിയോൺ.


Tags:    
News Summary - Adimali native died in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.