സ​നി​ത സ​ജി, സി​യാ​ദ് സു​ലൈ​മാ​ന്‍

അടിമാലി പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചു; സനിത സജി പ്രസിഡന്‍റ്

അടിമാലി: അടിമാലി ഗ്രാമ പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. പ്രസിഡന്‍റായി സനിത സജിയും വൈസ് പ്രസിഡന്‍റായി സിയാദ് സുലൈമാനും തെരഞ്ഞെടുക്കപ്പെട്ടു.ബുധനാഴ്ച നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ സനിത സജിയും എല്‍.ഡി.എഫിലെ ഷിജി ഷിബുവും മത്സരിച്ചു. 10നെതിരെ 11വോട്ടിനായിരുന്നു സനിതയുടെ വിജയം. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സിയാദ് സുലൈമാൻ രഞ്ജിതയെയാണ് (എൽ.ഡി.എഫ്) പരാജയപ്പെടുത്തിയത് (10-11).

21 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫ് 11, യു.ഡി.എഫ് ഒമ്പത്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. അഴിമതിയും ഭരണസ്തംഭനവും ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്. പ്രമേയം ചര്‍ച്ചക്കെടുത്ത ദിവസം സ്വതന്ത്ര അംഗം വി.ടി. സന്തോഷും സി.പി.ഐ അംഗമായ സനിത സജിയും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു.

ഇതോടെ അവിശ്വാസം പാസാവുകയും എല്‍.ഡി.എഫിന് അധികാരം നഷ്ടമാവുകയുമായിരുന്നു. യു.ഡി.എഫിന്‍റെ കൈവശമിരുന്ന മൂന്നാര്‍ പഞ്ചായത്തും ഇടുക്കി ബ്ലോക്ക് പഞ്ചായത്തും കൈപ്പിടിയിലാക്കിയ എല്‍.ഡി.എഫിന് അടിമാലി പഞ്ചായത്ത് നഷ്ടമായത് തിരിച്ചടിയുമായി. ഭൂരിപക്ഷമുണ്ടായിട്ടും ചിന്നക്കനാല്‍ പഞ്ചായത്തില്‍ അധികാരത്തില്‍ എത്താനും കഴിഞ്ഞില്ല.

അടിമാലിയില്‍ മുൻ ഭരണസമിതിയും സ്വതന്ത്രന്മാരാണ് നയിച്ചത്. സി.പി.ഐയില്‍നിന്ന് കൂറുമാറിയ സനിതയെ കോണ്‍ഗ്രസില്‍ ചേര്‍ത്ത ശേഷമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൊണ്ടുവന്നത്. സ്വതന്ത്ര അംഗം വി.ടി. സന്തോഷ് സ്ഥാനം വേണ്ടെന്നുവെച്ചതോടെ വൈസ് പ്രസിഡന്‍റുസ്ഥാനം ലീഗിന് നല്‍കുകയായിരുന്നു.

Tags:    
News Summary - Adimali Panchayat captured by UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.