അടിമാലി: സർട്ടിഫിക്കറ്റ് ആവശ്യത്തിന് എത്തിയ പിതാവിനോടും മകളോടും അപമര്യാദയായി പെരുമാറിയ അടിമാലി മൃഗാശുപത്രിയിലെ സീനിയർ സർജൻ ഡോ.വി. സെൽവത്തിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. മൃഗ സംരക്ഷണവകുപ്പ് അണ്ടർ സെക്രട്ടറിയാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ഒമ്പതിനാണ് സംഭവം നടന്നത്. ഇരുമ്പുപാലം പടിക്കപ്പ് സ്വദേശിയുടെ നായക്ക് വാക്സിനേഷൻ എടുത്ത സർട്ടിഫിക്കറ്റിനായാണ് അച്ഛനും മകളും മൃഗാശുപത്രിയിൽ എത്തിയത്. ഇരുവരോടും ഡോക്ടർ അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി. ഇതിെൻറ വിഡിയോ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജില്ല മൃഗസംരക്ഷണ ഓഫിസർ നൽകിയ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.