അടിമാലി: വനംവകുപ്പിെൻറ പെരിഞ്ചാംകുട്ടി പ്ലാേൻഷനിൽ കർഷകരെ വട്ടം കറക്കി വവ്വാൽ കൂട്ടം. മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലെ പഴവര്‍ഗങ്ങളും തെങ്ങിെൻറ ഇലകളും വവ്വാലുകള്‍ തിന്നു നശിപ്പിക്കുകയാണ്. ഏതാനും വര്‍ഷങ്ങൾ മുമ്പാണ് പെരിഞ്ചാന്‍കുട്ടി പ്ലാറ്റേഷനില്‍ വവ്വാല് കൂട്ടങ്ങള്‍ വിരുന്നെത്തുന്നത്.
വളരെ വേഗത്തിൽ പെറ്റ് പെരുകി പ്രദേശമാകെ നിറഞ്ഞു. ആദ്യമൊക്കെ പെരിഞ്ചാന്‍കുട്ടി, ചെമ്പകപ്പാറ പ്രദേശത്തുകാര്‍ക്ക് കൗതുകമായിരുന്നെങ്കിലും ഇപ്പോള്‍ ശല്യമായി മാറി. നേരത്തേ പേരക്ക പോലുള്ള പഴവര്‍ഗങ്ങളായിരുന്നു ഭക്ഷണമെങ്കിൽ ഇപ്പോൾ കൃഷികളിലേക്കും ആക്രമണം ഉണ്ടായി.
തേക്ക് പ്ലാേൻറഷൻ വനംവകുപ്പ് ഭൂമിയായതിനാല്‍ വനത്തിലെത്തി ഇവയെ നശിപ്പിക്കാമെന്ന് കരുതിയാലും കര്‍ഷകര്‍ക്ക് കഴിയില്ല. ഇപ്പോള്‍ കാര്‍ഷിക വിളകള്‍ അപ്പാടെ നശിപ്പിക്കുകയാണ് വവ്വാലുകള്‍.
ചെമ്പകപ്പാറ മേഖലകളില്‍ തെങ്ങുകളില്‍ ഈര്‍ക്കിലുകൾ മാത്രമേ കാണുവാന്‍ സാധിക്കൂ എന്ന സ്ഥിതിയാണ്. രാത്രി തെങ്ങിെൻറ ഓലകള്‍ കീറി നീര് ഉൗറ്റിക്കുടിക്കുകയാണ്. നാട്ടുകാര്‍ ഇത് സംബന്ധിച്ച് വനംവകുപ്പിന് പരാതി നല്‍കിയിട്ടും നടപടിയില്ല . പെരിഞ്ചാന്‍കുട്ടിയിലെ മുള, തേക്ക് പ്ലാേൻറഷൻ വവ്വാല് കൂട്ടങ്ങളുടെ ആവാസ കേന്ദ്രമായത്തോടെ വാത്തിക്കുടി കൊന്നത്തടി പഞ്ചായത്തുകളുടെ അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകരും ദുരിതത്തിലായിരിക്കുകയാണ്. ഇവക്ക് പുറമെ കാട്ടുപന്നിയും മുള്ളന്‍ പന്നിയും ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.