അടിമാലിയിൽ പുതിയതായി തുടങ്ങിയ പാവൽ കൃഷി

'കൈക്കുന്ന കാലത്തെ' മറികടക്കാൻ പ്രതീക്ഷയോടെ ഹൈറേഞ്ചിലെ പാവൽ കർഷകർ


അടിമാലി: പ്രതികൂല കാലാവസ്ഥയും വിപണിയിലെ തകർച്ചയും മൂലം പാവൽ കൃഷിയിൽനിന്ന് പിൻമാറിയ ഹൈറേഞ്ചിലെ കർഷകർ വീണ്ടും പ്രതീക്ഷയോടെ കൃഷിയിറക്കുന്നു. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി പാവൽ കൃഷിയിലൂടെ മറികടക്കാമെന്നതും മെച്ചപ്പെട്ട വരുമാനം ഇതിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയുമാണ് കാരണം. നേര​േത്ത ഹൈറേഞ്ചിലെ പ്രധാന തന്നാണ്ട്​ വിളകളിൽ ഒന്നായിരുന്നു പാവൽ.

ജില്ലയിൽ 1600 ഹെക്ടറിനു മുകളിൽ പാവൽകൃഷി ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു​ വർഷത്തിനിടെ ഇത് 500 ഹെക്ടറിനും താഴെയായി. ജില്ലയിൽ അടിമാലി, മാങ്കുളം, വെള്ളത്തൂവൽ, കൊന്നത്തടി, കഞ്ഞിക്കുഴി, വാത്തിക്കുടി, രാജാക്കാട്, രാജകുമാരി, സേനാപതി പഞ്ചായത്തുകളിലാണ് പ്രധാനമായി പാവൽ കൃഷി ചെയ്തിരുന്നത്. എന്നാൽ, കാലാവസ്ഥയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റവും വിലക്കുറവുമെല്ലം കർഷകരെ പ്രതികൂലമായി ബാധിച്ചു.

ഇത്തവണ വളരെ കുറച്ച്​ കർഷകർ മാത്രമാണ് പാവൽ കൃഷി ആരംഭിച്ചിട്ടുള്ളത്. വിളവെടുപ്പ് കാലത്ത് വിലയും നല്ല വിളവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.