അടിമാലി: വീട്ടിലെ കട്ടിനടിയിൽനിന്ന് കഞ്ചാവും മദ്യവും പിടികൂടി. പ്രതി ഓടിരക്ഷപ്പെട്ടു. ക്രിസ്മസ്-പുതുവത്സര സ്പെഷൽ ൈഡ്രവിൽ നാർകോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ റെയ്ഡിനിടെ അടിമാലി കൂമ്പൻപാറയിലാണ് സംഭവം.
കൂമ്പൻപാറ മഠംപടിയിൽ വാടകക്ക് താമസിക്കുന്ന ഓടക്കാസിറ്റി കാരാട്ട് മനു മണിയാണ് (28) രക്ഷപ്പെട്ടത്. മനുവിെൻറ ബെഡ്റൂമിൽ കട്ടിലിന് അടിയിൽനിന്ന് 1.1 കിലോ കഞ്ചാവും ഒമ്പത് ലിറ്റർ വ്യാജമദ്യവുമാണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 12ഒാടെയായിരുന്നു റെയ്ഡ്.
ഉദ്യോഗസ്ഥർ എത്തുന്നത് മനസ്സിലാക്കിയ മണി വീട് പൂട്ടിയാണ് രക്ഷപ്പെട്ടത്. പോകുന്നതിനിടെ താക്കോൽ മുറ്റത്ത് വീണിരുന്നു. താക്കോലെടുത്ത് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് കട്ടിലിനടയിൽനിന്ന് കഞ്ചാവും വ്യാജമദ്യവും കണ്ടെത്തിയത്. മനു വാടകക്ക് താമസിക്കുന്ന വീട്ടിൽ തമിഴ്നാട്ടിൽനിന്ന് കഞ്ചാവെത്തിച്ച് വിൽപന നടത്തുന്നുണ്ടെന്ന് എക്സൈസ് ഷാഡോ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
രണ്ട് ബിഗ്ഷോപ്പറുകളിലായി അരലിറ്ററിെൻറ 18 കുപ്പി മദ്യമാണ് കണ്ടെത്തിയത്. തൊട്ടടുത്തായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ കഞ്ചാവും കണ്ടെത്തുകയായിരുന്നു.
നേരത്തേ രണ്ട് കേസുകളിലായി മനുവിൽനിന്ന് 6.5 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കൂടാതെ പെരുമ്പാവൂരിൽ മറ്റൊരു കഞ്ചാവ് കേസും നിലവിലുണ്ട്. അവിവാഹിതനായ മനു വീട്ടിൽനിന്ന് മാറിയാണ് വാടകക്ക് താമസിക്കുന്നത്. ജില്ലയിലെ കഞ്ചാവ് കടത്ത് സംഘങ്ങളെ നിയന്ത്രിക്കുന്ന പ്രധാനിയാണ് മനുവെന്ന് റെയ്ഡ് സംഘം പറഞ്ഞു. പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കിയതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. പ്രസാദ് പറഞ്ഞു.
റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ സി.എസ്. വിനേഷ്, കെ.എസ്. അസീസ്, േഗ്രഡ് പി.ഒമാരായ സാൻറി തോമസ്, കെ.വി. പ്രദീപ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ, മാനുവൽ. എൻ.ജെ. ഹാരിഷ് മൈദീൻ, സച്ചു ശശി, ൈഡ്രവർ എസ്.പി. ശരത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.