അടിമാലി: കുത്തക കമ്പനികള്‍ ഒത്തുകളിക്കുന്നതിനാല്‍ കൊക്കോ വില ഇടിയുന്നു. കര്‍ഷകരെ സഹായിക്കേണ്ട സര്‍ക്കാര്‍ വകുപ്പുകള്‍ നോക്കുകുത്തിയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊക്കോ ഉൽപാദിപ്പിക്കുന്ന ഇടുക്കിയിലാണ് കര്‍ഷകര്‍ വിലയിടിവുമൂലം നട്ടം തിരിയുന്നത്. രണ്ടുമാസം മുമ്പുവരെ ഉണക്കപ്പരിപ്പ് കിലോക്ക് 160 വരെയും പച്ചപ്പരിപ്പിന് 50 രൂപ വരെയും വില ലഭിച്ചിരുന്നു. അതിനിടെ അപ്രതീക്ഷിതമായി കൊക്കോപ്പരിപ്പ് വാങ്ങുന്നത് ഇടനിലക്കാരായ വ്യാപാരികള്‍ നിര്‍ത്തി. ഇതോടൊപ്പം കര്‍ഷകരില്‍നിന്ന് നേരിട്ട് വാങ്ങുന്ന ചെറുകിട വ്യാപാരികളും വെട്ടിലായി. വാങ്ങിയ ഉൽപന്നങ്ങള് വില്ക്കാന് കഴിയാതെ വന്നതോടെ ചെറുകിട വ്യാപാരികൾ വെട്ടിലായി.
പൊതുമേഖല സ്ഥാപനമായ കാംകോയും കാഡ്ബറീസ് കമ്പനിയുമാണ് ജില്ലയില്‍ പ്രധാനമായി കൊക്കോ വാങ്ങിയിരുന്നത്. ഇവര്‍ പെട്ടന്ന് വിപണിയില്‍നിന്ന് പിന്‍വാങ്ങി. അടുത്ത ദിവസങ്ങളില്‍ ഇടത്തരം വ്യാപാരികള്‍ പരിപ്പ് വാങ്ങിത്തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കുന്നില്ലെന്നത് കര്‍ഷകരുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്. ഗുണനിലവാരമുള്ള ഉണക്കപ്പരിപ്പു മാത്രം തിരിഞ്ഞുനല്കിയാല് കിലോക്ക് 140 രൂപവരെയാണിപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പച്ചപ്പരിപ്പിന് കിലോക്ക് 35 മുതല്‍ 40 വരെ മാത്രമാണ് വില. വിവിധ കമ്പിനികളും ഇവരുടെ ഇടനിലക്കാരും ചൂഷണം ചെയ്യുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു.
ഒരുമാസം മുമ്പുവരെ കൊക്കോപ്പരിപ്പിനും പച്ചക്കും ഭേദപ്പെട്ട വില ലഭിച്ചിരുന്നതായി കര്‍ഷകര്‍ പറയുന്നു. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ഗുണനിലവാരം കൂടുതലുള്ള കൊക്കോയാണ് ഇടുക്കിയിലേത്. എന്നാല്‍, ഗുണമേന്മ കുറവാണെന്ന കാരണം പറഞ്ഞ് മുന്നറിയിപ്പില്ലാതെ കൊക്കോപ്പരിപ്പുകള് വാങ്ങുന്നതില്‍നിന്ന് കമ്പനികളും ഇവരുടെ പ്രതിനിധികളും പിറകോട്ടുപോയതിനുപിന്നില് ഒത്തുകളിയാണെന്നാണ് ആരോപണം. ശാസ്ത്രീയമായല്ല കര്‍ഷകരില്‍ ഭൂരിപക്ഷവും കൊക്കോപ്പരിപ്പ് ഉണങ്ങുന്നതെന്നാണ് ഇടനിലക്കാരായ വ്യാപാരികളുടെ പക്ഷം. അതേസമയം, ഇടനിലക്കാരുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.