പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ല​ച്ച അ​ടി​മാ​ലി ഗ​വ. ഹൈ​സ്കൂ​ൾ ഓ​പ​ൺ ഓ​ഡി​റ്റോ​റി​യം

അടിമാലി സർക്കാർ സ്കൂളിലെ ഓപൺ ഓഡിറ്റോറിയം നിർമാണം നിലച്ചു

അ​ടി​മാ​ലി: അ​ടി​മാ​ലി ഗ​വ. ഹൈ​സ്കൂ​ളി​ൽ മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച്​ നി​ർ​മാ​ണം തു​ട​ങ്ങി​യ ഓ​പ​ൺ ഓ​ഡി​റ്റോ​റി​യം പൂ​ർ​ത്തി​യാ​യി​ല്ല.

പ​ദ്ധ​തി​ക്ക്​ അ​നു​വ​ദി​ച്ച തു​ക​യി​ൽ പ​കു​തി​യോ​ളം രൂ​പ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ പാ​ഴാ​യി. 2018-19 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​ണ്​ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 25 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു പ​ദ്ധ​തി തു​ക.

ഇ​തി​നാ​യി അ​ന്ന് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഓ​പ​ൺ സ്റ്റേ​ജ് പൊ​ളി​ച്ചു​മാ​റ്റി. 30 മീ​റ്റ​ർ നീ​ള​ത്തി​ലും 20 മീ​റ്റ​ർ വീ​തി​യി​ലും ഓ​പ​ൺ സ്റ്റേ​ജും ഓ​ഡി​റ്റോ​റി​യ​വും നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

ഇ​തി​നാ​യി കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ നി​ർ​മി​ച്ചു. തു​ട​ർ​നി​ർ​മാ​ണം ഉ​ണ്ടാ​യി​ല്ല. ഇ​താ​ണ് മൂ​ന്നു​വ​ർ​ഷ​മാ​യി ന​ശി​ച്ച് കി​ട​ക്കു​ന്ന​ത്. പ​ദ്ധ​തി തു​ക​യു​ടെ 80 ശ​ത​മാ​ന​വും അ​ന്ന് മാ​റി​യെ​ടു​ത്ത​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

പ്ര​ദേ​ശം ഇ​പ്പോ​ൾ കാ​ടു​പി​ടി​ച്ച് ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യി. അ​ടി​മാ​ലി മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ന് ഇ​ത്ത​രം ഒ​രു ഓ​പ​ൺ സ്റ്റേ​ഡി​യം ഇ​ല്ല. ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ങ്ങ​ൾ പോ​ലു​ള്ള പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ ഈ ​സ്കൂ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത് പൂ​ർ​ത്തി​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​തി​നെ​ല്ലാം ഗു​ണ​മാ​കു​മാ​യി​രു​ന്നു.

നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന ഓ​പ​ൺ സ്റ്റേ​ജി​ലാ​യി​രു​ന്നു ഇ​ത്ത​രം പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ന്നി​രു​ന്ന​ത്. ഇ​നി ആ​ഗ്ല​യ​ർ​കൊ​ണ്ട് മേ​ൽ​കൂ​ര നി​ർ​മി​ച്ച് ഷീ​റ്റ് വി​രി​ച്ചാ​ൽ ഇ​ത് ഉ​പ​യോ​ഗി​ക്കാ​നാ​വും. എ​ന്നാ​ൽ, ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി​ക്ക് താ​ൽ​പ​ര്യം ഇ​ല്ല. ഈ ​സ​ർ​ക്കാ​ർ സ്‌​കൂ​ളി​ന് മ​റ്റൊ​രു സ്റ്റേ​ജ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ മ​ഴ​യും വെ​യി​ലു​മേ​റ്റ് ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഈ ​പ​ദ്ധ​തി​യു​ടെ ഫ​ണ്ട് വി​നി​യോ​ഗം സം​ബ​ന്ധി​ച്ചും നി​ല​ച്ച നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ.​പി.​എം.​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​കെ. രാ​ജ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

Tags:    
News Summary - Construction of Open Auditorium at Adimali Government School has stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.