അടിമാലി: ഫ്രീക്കന്മാര്ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. രൂപമാറ്റം വരുത്തിയ രണ്ട് ബൈക്കുകള്‍ പിടിച്ചെടുത്തു. കാതടപ്പിക്കുന്ന ശബ്ദത്തില്‍ അമിത വേഗത്തിലെത്തിയ ബൈക്കുകളാണ് പിടിച്ചെടുത്തത്.
കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിെൻറ ഭാഗമയി കല്ലാര്‍കുട്ടി, പത്താംമൈല്‍ എന്നിവിടങ്ങളില്‍ അടിമാലിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ട് ബൈക്കുകള്‍ പിടികൂടിയത്.
5000 രൂപ പിഴ ഈടാക്കി. കഴിഞ്ഞദിവസം നടന്ന പരിശോധനയില്‍ 12നും 18നും ഇടയില്‍ പ്രായമായ ആറുപേരെ പിടികൂടിയിരുന്നു. ഇവരില്‍നിന്ന് 10,000 രൂപ വീതം പിഴ ഈടാക്കുകയും മാതാപിതാക്കള്‍ക്കെതിരെ കേെസടുക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിങ് അടുത്ത നാളില്‍ കൂടിയതോടെയാണ് ശക്തമായ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറങ്ങിയത്.
പരിശോധനക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടർമാരായ എല്‍ദോ വർഗീസ്, മുജീബ്, എ.ആര്. രാജേഷ്, എം.എസ്. രാജേഷ്, ഡാനി നൈനാന് എന്നിവര്‍ നേതൃത്വം നല്കി. വരും ദിവസങ്ങളിലും പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.