അടിമാലി: നിയന്ത്രണങ്ങളിലെ ഇളവുകളെ തുടർന്ന് ബസുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞിട്ടും ടിക്കറ്റിന് കോവിഡ് പ്രത്യേക നിരക്ക് തുടരുന്നു. അടച്ചിടലിനുശേഷം സർവിസ് തുടങ്ങിയപ്പോൾ യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തിയിരുന്നതിനാൽ ബസ് ചാർജിൽ 20 മുതൽ 30 ശതമാനംവരെ വർധനയാണ് വരുത്തിയത്.
രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാളെയും മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ രണ്ടുപേരെയും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാൻ അനുവദിച്ചിരുന്നുമില്ല. ഇതിെൻറ നഷ്ടം നികത്താൻ ജൂലൈ മൂന്നുമുതലാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്. സർവിസ് പഴയ പടിയായിട്ടും ഇത് കുറച്ചിട്ടില്ല. ഇതേരീതിയിൽ ഉയർന്ന നിരക്കാണ് കെ.എസ്.ആർ.ടി.സിയും വാങ്ങുന്നത്. ഫെയർ സ്റ്റേജിെൻറ പേരിൽ 11 കിലോമീറ്റർ ദൂരമുള്ള പത്താം മൈലിലേക്ക് കെ.എസ്.ആർ.ടി.സി വാങ്ങുന്നത് 35 രൂപയാണ്. അടിമാലിയിൽനിന്ന് കല്ലാറിലേക്ക് 38 രൂപയും. ചില റൂട്ടുകളിൽ ഓർഡിനറി ടിക്കറ്റ് നിരക്കും 20 ശതമാനത്തിലേറെ കൂടുതലാണ്. വരുമാനമുയർന്നിട്ടും അധികനിരക്ക് കുറക്കാത്തത് പതിവുയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കടകളിലും മറ്റും ജോലി ചെയ്യുന്നവർക്ക് ശമ്പളം കുറയുകയും ചെയ്തു.
കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസ് 85 ശതമാനം കുറച്ച് ഹൈറേഞ്ചിൽ ഫാസ്റ്റ് സർവിസുകൾ കൂട്ടിയതും യാത്രനിരക്ക് ജനങ്ങൾക്ക് താങ്ങാൻ പറ്റാത്തതാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.