ആദിവാസി കോളനികളിൽ പനിയും ചർദിയും പടർന്ന് പിടിക്കുന്നു

അടിമാലി: ആദിവാസി കോളനികളിൽ പനിയും ചർദിയും പടർന്ന് പിടിക്കുന്നു. അവികസിത ആദിവാസി സങ്കേതമായ കുറത്തി കുടി മാങ്കുളം പഞ്ചായത്തിലെ ശേവൽ കുടി, കള്ളക്കുട്ടി കുടി, സിങ്കു കുടി, ചിക്കണംകുടി എന്നീ ആദിവാസി കോളനികളിൽ പനിയും ചർദിയും പടർന്ന് പിടിക്കുന്നത്.

കൂടുതലും 10 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് രോഗം പിടിച്ചിരിക്കുന്നത്. എന്നാൽ ആരോഗ്യ വകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. പടർന്നുപിടിക്കുന്ന പനി കൊവിഡ്​ ആണോ എന്ന സംശയം പ്രദേശവാസികൾക്കിടയിലുണ്ട്.

നിലവിൽ കോവിഡ്​ പരിശോധന നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ രോഗ നിർണയം സാധ്യമല്ലാതായിരിക്കയാണ്. പകർച്ചപ്പനിയെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നതെങ്കിലും അത് വിശ്വാസയോഗ്യമല്ല. മാങ്കുളം പഞ്ചായത്തിലെ 20 ശതമാനത്തിലധികം ജനങ്ങൾ ആദിവാസികളെന്നിരിക്കെ ഇവരുടെ ആരോഗ്യ സംരക്ഷണത്തിൽ ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥ പ്രതിഷേധാർഹമാണ്.

അടിമാലി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ടതാണ് കുറത്തി കുടി. ഇവിടെ 80 ശതമാനം ആളുകൾക്കും കോവിഡ്​ പിടിപെട്ടിരുന്നു. കോവിഡിനൊപ്പം പകർച്ച പനിയും ചർദിയും പടരുന്നത് ആശങ്കയുണ്ടാക്കുന്നതായി കുടിയിലെ ശിവൻ കുഞ്ചികെെയ്യൻ പറഞ്ഞു.

യാത്ര സൗകര്യമില്ലാത്തതിനാൽ പുറംനാട്ടിലെത്തി ചികിത്സ തേടുന്നതിനും കഴിയുന്നില്ല. മഴക്കാലമായതിനാൽ റോഡുകളും പൂർണമായി തകർന്നു. ഈറ്റ വെട്ട് ഇല്ലാത്തതിനാൽ കൂപ്പ് കോൺട്രാക്ടർമാരും റോഡ്​ നന്നാക്കിയിട്ടില്ല.

Tags:    
News Summary - Fever and vomiting spreading in tribal colonies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.