അടിമാലി: കോവിഡ് വ്യാപനത്തെതുടർന്ന് വിനോദ സഞ്ചാരികളുടെ വരവ് നിലച്ചതോടെ പട്ടിണിയിലായ വാനരന്മാരുടെ വിശപ്പടക്കി അടിമാലി തലമാലി സ്വദേശി ഷിബു. ചീയപ്പാറ, വാളറ വെള്ളച്ചാട്ടം ഉൾപ്പെടെ ദേശീയ പാതയോരത്ത് തങ്ങുന്ന നൂറുകണക്കിന് വാനരന്മാരുെട കൺകണ്ട ദൈവമാണിദ്ദേഹം.
ചിപ്സ് നിർമാണത്തിന് ചക്ക വാങ്ങി ഓടക്കാലിയിലെത്തിച്ച് വിൽക്കുന്ന തൊഴിലാളിയാണ് ഷിബു. അടിമാലിയിൽനിന്ന് കോതമംഗലം വഴി പോകുേമ്പാൾ ഭക്ഷണത്തിനായി മുറവിളികൂട്ടുന്ന വാനരന്മാരുടെ ദൈന്യത കണ്ടുനിൽക്കാനായില്ല. വനമേഖലയോട് ചേർന്ന് താമസിക്കുന്നതിനാൽ വന്യമൃഗങ്ങളുടെ പ്രശ്നങ്ങൾ അറിയാമെന്നും ഷിബു പറഞ്ഞു.
വിനോദ സഞ്ചാരികൾ വലിച്ചെറിയുന്നതും അവർ നൽകുന്ന ആഹാരവും കഴിച്ചായിരുന്നു നേര്യമംഗലം വനമേഖലയിൽ വാനരന്മാർ വയർ നിറച്ചിരുന്നത്. ലോക്ഡൗൺ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞതോടെ ഇവരെല്ലാം പട്ടിണിയിലായി. പ്ലാവിൽ കയറി ചക്കയിടുേമ്പാൾതന്നെ വാനരന്മാർക്കുള്ളത് ഷിബു കരുതും.
ഓടക്കാലിയിലെത്തി വിൽപന നടത്തിയശേഷം നേര്യമംഗലം മുതൽ വാളറവരെ പലയിടത്തും കൂട്ടമായി നിൽക്കുന്ന വാനരന്മാർക്ക് കഴിക്കാൻ പാകത്തിന് വെട്ടിയൊരുക്കിയാണ് ചക്ക നൽകുന്നത്. 2020ൽ ലോക്ഡൗൺ കാലത്തും ഇവിടത്തെ വാനരപ്പട ബുദ്ധിമുട്ടിലായിരുന്നു. യുവാക്കളും പഞ്ചായത്തും മുൻകൈയെടുത്ത് അന്ന് വാനരന്മാർക്ക് ഭക്ഷണം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.