അടിമാലി: പട്ടയവസ്തു ആനത്താരയായി വിളംബരം ചെയ്ത് വനംവകുപ്പ് ബോർഡ്. മാങ്കുളം പഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡരികിലാണ് വനം വകുപ്പ് ആനത്താരയാണെന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. റോഡിന് ഇരുഭാഗവും പട്ടയ വസ്തുവാണ്. വിരിപാറ മുതൽ നിരവധി സ്ഥലങ്ങളിൽ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറ വനമേഖലയിലും ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ വാഹനങ്ങൾ വേഗത നിയന്ത്രിക്കണമെന്ന നിർദേശം ഉണ്ടെങ്കിലും മാങ്കുളത്ത് ഇതില്ല.
ജനങ്ങൾക്കിടയിൽ ഭീതിപരത്തുന്നതിനുള്ള വനം വകുപ്പിന്റെ തന്ത്രമാണ് ഇതെന്നും കാട്ടാനകൾ നിത്യവും ഇറങ്ങുന്ന സ്ഥലങ്ങളിൽ സുരക്ഷയൊരുക്കാതെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തകർക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.