അടിമാലി: വനംവകുപ്പിന്‍റെ പെരിഞ്ചാംകുട്ടി തേക്ക് പ്ലാേന്റഷന് വവ്വാലുകള്‍ കീഴടക്കിയതിനെ തുടർന്ന് ഉറക്കം നഷ്ടപ്പെട്ട് കര്‍ഷകര്‍. മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലെ പഴവര്‍ഗങ്ങളും തെങ്ങോലകളും വവ്വാലുകള്‍ നശിപ്പിക്കുന്നതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. ഇതിന് പുറമെ നിപ വൈറസ് ആശങ്കയും പ്രദേശവാസികള്‍ നേരിടുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പെരിഞ്ചാന്‍കുട്ടിതേക്ക് മുള പ്ലാറ്റേഷനില്‍ വവ്വാല്‍ കൂട്ടങ്ങള്‍ വിരുന്നെത്തിയത്. ഇവപെറ്റ് പെരുകി പ്രദേശമാകെ നിറഞ്ഞു.ആദ്യമൊക്കെ പെരിഞ്ചാന്‍കുട്ടി, ചെമ്പകപ്പാറ പ്രദേശത്തുകാര്‍ക്ക് ഇത് കൗതുകമായിരുന്നെങ്കിലും ഇപ്പോള്‍ വലിയ ശല്യമായി മാറിയിരിക്കുകയാണ്.
നേരത്തെ പേരക്ക പോലുളള പഴവർഗങ്ങളായിരുന്നു ഇവയുടെ ഭക്ഷണം. ഇവ വലിയ കൂട്ടങ്ങളായി വളര്‍ന്നതോടെ എല്ലാത്തരം കൃഷികളിലേക്കും ഇവയുടെ ആക്രമണം ഉണ്ടായി. തേക്ക് പ്ലാേന്റഷന് വനം വകുപ്പ് ഭൂമിയായതിനാല്‍ വനത്തിലെത്തി ഇവയെ നശിപ്പിക്കാമെന്ന് കരുതിയാലും കര്‍ഷകര്‍ക്ക് കഴില്ല. ഇപ്പോള്‍ കാര്‍ഷിക വിളകള്‍ അപ്പാടെ നശിപ്പിക്കുകയാണ് വവ്വാലുകള്‍.
ചെമ്പകപ്പാറ മേഖലകളില്‍ തെങ്ങുകളില്‍ ഈര്‍ക്കിൾ മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു. രാത്രി കാലങ്ങളില്‍ ഇവ തെങ്ങിന്‍റെ ഓലകള്‍ കീറി അവയുടെ നീര് ഉറ്റിക്കുടിക്കുകയാണ്. ഇതോടെ ഈ ഭാഗത്തുള്ള തെങ്ങുകള്‍ അപ്രത്യക്ഷമായി തുടങ്ങി. നാട്ടുകാര്‍ ഇത് സംബന്ധിച്ച് വനംവകുപ്പിന് പരാതി നല്‍കിയിട്ടും വനം വകുപ്പിന്‍റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പെരിഞ്ചാന്‍കുട്ടി മുള തേക്ക് പ്ലാേന്റഷന് വവ്വാല്‍ കൂട്ടങ്ങളുടെ ആവാസ കേന്ദ്രമായത്തോടെ വാത്തികുടി കൊന്നത്തടി പഞ്ചായത്തുകളുടെ അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. ഇവക്ക് പുറമെ കാട്ടു പന്നിയുടെയും മുള്ളന്‍ പന്നിയുടെയും ശല്യം രൂക്ഷമായതോടെ കിഴങ്ങ് വർഗങ്ങളും ഫലവർഗങ്ങളും കൃഷിചെയ്യാന്‍ പറ്റാത്ത പ്രതിസന്ധിയാണ് കര്‍ഷകര്‍ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.