അടിമാലി: യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച ഇടുക്കി മെഡിക്കല്‍ കോളജിനെ ശത്രുത മനോഭാവത്തോടെ തകര്‍ത്തുകളയുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തതതെന്നും ഇതടക്കം ഇടുക്കിയുടെ കാര്യത്തിലെ ഓരോ നടപടിയും നീതികേടും ദ്രോഹവുമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടുക്കിക്കാര്‍ക്ക് ഇപ്പോഴും മെഡിക്കല്‍ കോളജില്ല. 60 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമാക്കി. അഞ്ചുവര്‍ഷം കൊണ്ട് 300-350 മെറിറ്റ് സീറ്റുകള്‍ സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. അഞ്ചുവര്‍ഷം പാഴാക്കുകയാണ് ചെയ്തത്.
5000 കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത് 2019-20 ബജറ്റിലാണ്. ഒരു പൈസ ചെലവാക്കിയില്ല. ഒന്നും ചെയ്തതുമില്ല. ഇടുക്കിക്കാരെ പറഞ്ഞുപറ്റിക്കുകയാണ് സർക്കാർ ചെയ്തത്. മനുഷ്യനിർമിത പ്രളയമാണ് 2018ലുണ്ടായത്. പകരം വീട് െവച്ചുനല്കുമെന്നും കൃഷിഭൂമി കൃഷിയോഗ്യമാക്കുമെന്നും നഷ്ടപരിഹാരം നല്കുമെന്നുമൊക്കെ വലിയ വാഗ്ദാനം നൽകിയതും മാത്രം മിച്ചം. റീബില്‍ഡ് കേരള പൂര്‍ണ പാരാജയമായി. ഇടുക്കിയിലെ ഭൂപ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ഇടതുസര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോള്‍ ഇതിന് പരിഹാരമുണ്ടാക്കും.
1964 ഭൂവിനിയോഗ ചട്ടങ്ങളില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്ത് ഭേദഗതി വരുത്തും. ഇത് യു.ഡി.എഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. വനാതിര്‍ത്തിപങ്കിടുന്ന തമിഴ്നാട്ടിലെ മുഴുവന്‍ ഗ്രാമങ്ങളെയും ബഫര്‍ സോണില്‍നിന്ന് കേന്ദ്ര വനം-പരിസ്ഥിതി വിഭാഗം ഒഴിവാക്കി. എന്നാല്‍, കേരളത്തിലെ ജനവാസ കേന്ദ്രങ്ങള്‍പോലും ബഫര്‍ സോണില്പ്പെടുത്തിയിരിക്കുകയാണ്. ഒരു വികസനവും നടക്കാത്ത കേരളത്തില്‍ ഇടതുമുന്നണിയുടെ വികസന മുന്നേറ്റയാത്രക്ക് എന്ത് പ്രസക്തിയാണുള്ളതെന്നും വികസനത്തിെൻറ പേരില്‍ ജാഥ നടത്തിയാല്‍ ജനങ്ങള്‍ അത് തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.
നെടുങ്കണ്ടം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക്്് നെടുങ്കണ്ടത്ത് ഊഷ്മള വരവേൽപ്. കിഴക്കേ കവലയിലെ സമ്മേളന വേദിയിലേക്ക് ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽനിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ ചേർന്ന് പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചു. കെ.എസ്.യു പ്രവർത്തകർ നേതാവിനെ എടുത്താണ് വേദിയിലേക്ക്്് കയറ്റിയത്. പടിഞ്ഞാറേ കവല ബസ് സ്റ്റാൻഡ് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം കിഴക്കേ കവലയിൽ എത്തിയപ്പോൾ പൊതുസമ്മേളനം ആരംഭിച്ചു. യു.ഡി.എഫ് ഉടുമ്പൻചോല നിയോജക മണ്ഡലം ചെയർമാൻ എൻ.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ഷിബു ബേബി ജോൺ, ലതിക സുഭാഷ്, അബ്്ദുൽ റഹ്മാൻ രണ്ടത്താണി, എം.എൻ. ഗോപി, ഇബ്രാഹീംകുട്ടി കല്ലാർ, ഡീൻ കുര്യാക്കോസ് എം.പി, പി.ആർ. ഷെമീർ, ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി കെ.പി.സി.സി സാംസ്കാരിക വിഭാഗത്തിെൻറ നേതൃത്വത്തിെല നാടകസംഘം വേദിയിൽ ലഘുനാടകം അവതരിപ്പിച്ചു.
കട്ടപ്പന: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാൽ കുരുമുളകിന് 500 രൂപ തറവില നിശ്ചയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്ക് കട്ടപ്പനയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. റബറിന് തറവില 250 രൂപയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എം.എല്‍.എ ഇ.എം. ആഗസ്തി യോഗത്തില്‍ അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എം.പി, മുസ്ലിം ലീഗ് നേതാവ് അബ്ദുൽ റഹ്മാന് രണ്ടത്താണി, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാര്‍, ഫ്രാന്‍സിസ് ജോര്‍ജ്, മാത്യു സ്റ്റീഫൻ, ഷിബു ബേബി ജോണ്‍, ലതിക സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
അടിമാലി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ഇടുക്കിയില്‍ ആശയവിനിമയ പരിപാടി നടന്നു. യു.ഡി.എഫ് ഒരുക്കുന്ന ജനകീയ മാനിഫെസ്റ്റോക്കായി മികച്ച നിര്‍ദേശങ്ങളാണ് പരിപാടിയില്‍ ഉയര്‍ന്നുവന്നത്. ആരോഗ്യ-കാര്‍ഷിക-സാംസ്കാരിക-സാമുദായിക-സന്നദ്ധ സംഘടനകളിലെ പ്രമുഖര്‍ പങ്കെടുത്തു.
ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും ക്ഷീര കര്‍ഷകര്‍ക്ക് പ്രതേക പാക്കാജുകള്‍ നല്കി ക്ഷേമത്തിന് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും ഫാ. നമ്പ്യാപറമ്പില്‍ ആവശ്യപ്പെട്ടു. നിയമഭേദഗതി അടക്കം ഭൂപ്രശ്നങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന് അതിജീവന പോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലി ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാകങ്ങളുടെ ആനൂകുല്യം ശരിയായി നടക്കുന്നിെല്ലന്നും പട്ടികജാതി നേതാക്കന്മാരുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും കെ.പി.എം.എസ് നേതാവ് കെ.കെ. രാജന് ആവശ്യപ്പെട്ടു.
പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം ലഭിച്ചിട്ടും ഉദ്യോഗം ലഭിക്കുന്നില്ലെന്ന് ഇംഗ്ലീഷ് ടീച്ചേര്‍സ് പ്രധിനിധി ജിേൻറാ നിവേദനം നല്കി. അടിമാലിയില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം വേണമെന്നും ആരോഗ്യകേന്ദ്രം അനുവദിക്കണമെന്നും ലയന്‍സ് ക്ലബ് സെക്രട്ടറി എ.പി. ബേബി ആവശ്യപ്പെട്ടു. നിർദേശങ്ങള്‍ ചര്‍ച്ചചെയ്ത് പ്രകടനപത്രികയിൽ ഉള്‍പ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.