അടിമാലി: സംസ്ഥാന പൊലീസിനുവേണ്ടി പുതുതായി വാങ്ങിയ 44 ഫോഴ്സ് ഗുർഖ വാഹനങ്ങളിലൊന്ന് രാജാക്കാട് പൊലീസ് സ്റ്റേഷനിലും. മഹീന്ദ്ര വാഹനങ്ങൾ സാമ്രാജ്യം സൃഷ്ടിച്ച കേരള പൊലീസ് വിഭാഗത്തിലേക്ക് ആദ്യമായാണ് 'ഗുർഖ' എസ്.യു.വി എത്തുന്നത്. നിലവിൽ സേനയിലുള്ള സാധാരണ വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്ത മലനിരകളും ദുർഘടപാതകളും കീഴടക്കാൻ സാധിക്കുന്ന രൂപഘടനയും കരുത്തുമാണ് ഫോർവീലർ വാഹനമായ 'ഗുർഖ'യ്ക്കുള്ളത്.
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് 'ഗുർഖ'യുടെ പുത്തൻ പതിപ്പ് വിപണിയിലെത്തിയത്. നാല് ക്യാപ്റ്റൻ സീറ്റുകളാണ് ഇതിലുള്ളത്. ഓഫ്റോഡുകൾക്കായി ഫോർവീൽ ഡ്രൈവ് ലോ, ഹൈ മോഡുകൾ, ഡിഫറൻഷ്യൽ ലോക്ക് എന്നിവയും പ്രത്യേകതയാണ്. നിലവിൽ മൂന്നുലക്ഷം കി.മീ. പിന്നിട്ട രണ്ട് വാഹനങ്ങളാണ് രാജാക്കാട് പൊലീസ് സ്റ്റേഷനിലുള്ളത്. ഈ വാഹനങ്ങൾകൊണ്ട് മാത്രം സ്റ്റേഷനിലെ എല്ലാ ആവശ്യങ്ങൾക്കും ഓടിയെത്താൻ കഴിഞ്ഞിരുന്നില്ല. അടിയന്തര ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ സ്വന്തം വാഹനങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.