ആം​ബു​ല​ന്‍സി​ല്‍ പ്ര​സ​വി​ച്ച

അ​മ്മ​യും കു​ഞ്ഞും അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍

യു​വ​തി​ക്ക് ആം​ബു​ല​ന്‍സി​ല്‍ സു​ഖ​പ്ര​സ​വം

അ​ടി​മാ​ലി: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​ക്ക് ആം​ബു​ല​ന്‍സി​ല്‍ സു​ഖ​പ്ര​സ​വം.മ​ധ്യ​പ്ര​ദേ​ശ് ലം​സാ​ര സ്വ​ദേ​ശി​നി ഹേ​മാ​വ​തി​യാ​ണ്​ (31) ആം​ബു​ല​ന്‍സി​ല്‍ പ്ര​സ​വി​ച്ച​ത്. രാ​ജാ​ക്കാ​ട് ആ​ന​പ്പാ​റ ഏ​ലം എ​സ്​​റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട്​ മ​ണി​യോ​ടെ താ​മ​സ സ്ഥ​ല​ത്ത് വെ​ച്ച് ഇ​വ​ർ​ക്ക്​ പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി.

ഉ​ട​ന്‍ ഭ​ര്‍ത്താ​വ് ശ്രീ​കാ​മ് ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ചു. ക​നി​വ് 108 ആം​ബു​ല​ന്‍സി​ല്‍ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ രാ​ജാ​ക്കാ​ട് എ​ത്തു​മ്പോ​ഴേ​ക്കും ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​യി.

തു​ട​ര്‍ന്ന് സ​മീ​പ​ത്തെ ക്ലി​നി​ക്കി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഡോ​ക്ട​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ യാ​ത്ര തു​ട​ര്‍ന്നു. രാ​ത്രി 10.30ന്​ ​പൊ​ന്മു​ടി ഭാ​ഗ​ത്തു​വെ​ച്ച് പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. ആം​ബു​ല​ന്‍സ് എ​മ​ര്‍ജ​ന്‍സി മെ​ഡി​ക്ക​ല്‍ ടെ​ക്നീ​ഷ്യ​ന്‍ ആ​ഷ്​​ലി ജോ​സ​ഫ്, പൈ​ല​റ്റ് മോ​ന്‍സ​ന്‍ പി. ​സ​ണ്ണി എ​ന്നി​വ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും പി​ന്നീ​ട് സു​ര​ക്ഷി​ത​മാ​യി അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.അ​ടി​മാ​ലി​യി​ല്‍ ആം​ബു​ല​ന്‍സി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​സ​വ​മാ​ണി​ത്.

Tags:    
News Summary - Happy delivery for young woman in an ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.