അടിമാലി: ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കി ഡോക്ടർമാരുടെ കടുത്ത ക്ഷാമം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലുമായി ജനറല്‍ മെഡിക്കല്‍ വിഭാഗത്തില്‍ 34 ഡോക്ടര്‍മാരുടെയും സ്പെഷ്യാലിറ്റി വിഭാഗത്തില്‍ 12 ഡോക്ടര്‍മാരുടെയും കുറവാണ് ഉളളത്.
കടുത്ത വേനലില്‍ പകര്‍ച്ചപ്പനിയും മറ്റും പടര്‍ന്നുപിടിക്കുമ്പോള്‍ ഗ്രാമീണ മേഖലയിലെ സാധാരണക്കാർ ആശ്രയമാകേണ്ടവയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും കമ്മ്യുണിറ്റി ആശുപത്രികളും. എന്നാല്‍, ഇവയുടെ സേവനം പ്രതീക്ഷിച്ച വിധത്തില്‍ ലഭിക്കുന്നില്ല. 12 കുടുംബാരോഗ്യ കേന്ദ്രങ്ങളും 27 പ്രൈമറി ഹെല്‍ത്ത് സെന്ററുകളും 12 കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററുകളും നാല് താലൂക്കാശുപത്രികളും രണ്ട് ജില്ലാ ആശുപത്രികളുമാണ് ജില്ലയിലുളളത്. ജില്ല-താലൂക്ക് ആശുപത്രികളില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും സർജന്മാരും ഉള്‍പ്പെടെ 12 ഡോക്ടര്‍മാരുടെയും കുടുംബാരോഗ്യ, കമ്മ്യുണിറ്റി, പ്രൈമറി ഹോസ്പിറ്റുകളിലെ 34 ഡോക്ടര്‍മാരുടെയും തസ്തികയുമാണ് ഒഴിഞ്ഞുകിടക്കുന്നത്. പ്രസവം, രോഗം, പഠനം തുടങ്ങിയ കാരണങ്ങളാല്‍ വേറെ 20 ലേറെ ഡോക്ടര്‍മാര്‍ അവധിയിൽ പോകുകകൂടി ചെയ്തതോടെ ചിലയിടങ്ങളില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ അടച്ചിട്ട അവസ്ഥയിലാണ്. മൂന്ന് ഡോക്ടര്‍മാരുടെ ഒഴിവുളള മറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒറ്റ ഡോക്ടർ പോലുമില്ല. മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ താൽകാലിക ഡോക്ടര്‍ മാത്രമാണ് ഉളളത്. ഇവര്‍ പിരിഞ്ഞ് പോകുന്നതിനായി കത്ത് നല്‍കിയിരിക്കുകയാണ്. മൂന്നാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലും ഡോക്ടറില്ല.
ദേവികുളത്ത് രണ്ട് ഡോക്ടര്‍മാര്‍ ചുമതലയിലുണ്ടെങ്കിലും നിരവധി ആശുപത്രികളുടെ ചുമതലയുണ്ട്. കല്ലാര്‍ പ്രൈമറി ആശുപത്രിയിലും ഡോക്ടമാരില്ല. വെളളത്തൂവല്‍, കൊന്നത്തടി ആശുപത്രികളിലും ഡോക്ടമാര്‍ പേരിന് മാത്രമാണ്. മുമ്പൊന്നും ഇത്രയും മോശമായ അവസ്ഥ ഉണ്ടായിട്ടില്ല. ഇതിന് പരിഹാരം കാണാന്‍ ജില്ല ആരോഗ്യ വിഭാഗമോ, ജില്ലാ ഭരണകൂടമോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ജില്ലയിലെ ആശുപത്രികളിലൊന്നും രോഗികളുടെ അനുപാതത്തില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ പലയിടങ്ങളിലും ഡോക്ടര്‍മാരും രോഗികളും തമ്മിൽ തർക്കവും കൈയാങ്കളിയിലേക്ക് നിങ്ങുന്ന സംഭവങ്ങളും പതിവാകുന്നു.
അടിമാലി താലൂക്കാശുപത്രിയില്‍ മെഡിക്കല്‍ ഓഫിസര്‍, ലേ സെക്രട്ടറി എന്നിവരുമില്ല. നഴ്സുമാരുടെ എണ്ണത്തിലും സമാനമായ കുറവാണ്. പല ആശുപത്രികളിലും 1966ലെ സ്റ്റാഫ് പാറ്റേണാണ് നിലനിൽക്കുന്നത്. രോഗികളുടെ അനുപാതം വെച്ച് നോക്കിയാല്‍ 100 രോഗികള്‍ക്ക് ഒരു നഴ്സ് എന്നാണ് കണക്ക്. ജില്ലയിലെ മിക്ക കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും കിടത്തി ചികിത്സക്കുള്ള സൗകര്യങ്ങളുണ്ട്. എന്നാല്‍ ഇത്തരം സംവിധാനങ്ങളും ഉപകരണങ്ങളും തുരുമ്പെടുക്കുകയാണ്.
ഇത് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ലഭ്യമല്ലത്തതാണ് കാരണം. അടിമാലി താലൂക്കാശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്നത്. 1700ലേറെ രോഗികളെത്തുന്ന ഒ.പി വിഭാഗത്തില്‍ മൂന്ന് ഡോക്ടര്‍മാരില്‍ കൂടുതല്‍ എത്തുന്നില്ല.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രമേഹം, കോളസ്ട്രോള്‍, രക്തസമ്മർദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കും ഇതര മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നു. ഇതോടെ ഡോക്ടര്‍മാര്‍ നല്കുന്ന കുറിപ്പടികളുമായി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വലിയ വിലക്ക് മരുന്നുകള്‍ വാങ്ങേണ്ട സ്ഥിതിയിലാണ് സാധാരണക്കാരും നിര്‍ധനരും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ വസിക്കുന്ന ദേവികുളം താലൂക്കില്‍ ആദിവാസികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. പല ആശുപത്രികളിലും എത്തുന്ന ആദിവാസികളെ അനാവശ്യമായി റഫര്‍ ചെയ്യുന്നതായും പരാതി ഉയര്‍ന്നു. കൂടാതെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാത്രമുളള 18 പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 10ലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാർ ഇല്ല. ഇതോടെ പൊതുജനാരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനം ജില്ലയില്‍ നിലക്കുകയും ചെയ്തു. കൊതുക് നശീകരണം, ശുചീകരണ പ്രവര്‍ത്തനം എന്നിവയും ഇത് കാരണം നിലച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ വീടുകളിലെത്തിയുള്ള പരിശോധനകളും നിലച്ചു. ഇപ്പോള്‍ എല്ലാ ജോലിയും ആശ വര്‍ക്കര്‍മാരുടെ തലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.