അടിമാലി: സാനിറ്റൈസർ നിർമിക്കുന്ന സ്പിരിറ്റിൽ നിറംചേർത്ത് കുടിക്കുകയും ഹോംസ്റ്റേ ഉടമക്കും സഹായിക്കും നൽകുകയും ചെയ്ത സംഭവത്തിൽ ട്രാവൽ ഏജൻറിനെതിരെ വെള്ളത്തൂവൽ പൊലീസ് അബ്കാരി നിയമപ്രകാരം കേസെടുത്തു. കൃത്രിമമായി മദ്യം നിർമിക്കുകയും മറ്റുള്ളവരെ കുടിക്കാൻ േപ്രരിപ്പിക്കുകയും ചെയ്തതിനാണ് ഇരിങ്ങാലക്കുട കുഴിക്കാട്ടുശ്ശേരി മാനിക്കൽ മനോജിനെതിരെ(48) വെള്ളത്തൂവൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ഹോംസ്റ്റേയിൽ വെച്ച് മദ്യം കഴിച്ചതിെന തുടർന്ന് മനോജ്, ചിത്തിരപുരത്തെ മിസ്റ്റി ഹോംസ്റ്റേ ഉടമ കൊട്ടാരത്തിൽ തങ്കപ്പൻ (72), ജീവനക്കാരൻ ചിത്തിരപുരം കല്ലൂപ്പറമ്പിൽ ജോബി (28) എന്നിവരാണ് കഴിഞ്ഞദിവസം അവശനിലയിൽ ആശുപത്രിയിലായത്. ഹോം സ്റ്റേയിലും മനോജിെൻറ വീട്ടിലും പരിശോധന നടത്തിയ പൊലീസ് ഹോം സ്റ്റേയിൽനിന്ന് മനോജ് സ്പിരിറ്റ് കൊണ്ടുവന്ന വിദേശമദ്യ കുപ്പി, തേൻ, വൈൻ, പഞ്ചസാര എന്നിവ കണ്ടെടുത്തു. വീട്ടിൽ നടത്തിയ പരിശോധനയിൽ ഓൺലൈനിൽ വാങ്ങിയ അരലിറ്ററിെൻറ ഒമ്പത് കുപ്പി സ്പിരിറ്റ്, ചെറിയ കന്നാസിൽ നിറച്ച സ്പിരിറ്റ് എന്നിവയും കണ്ടെത്തിയതായി വെള്ളത്തൂവൽ സി.ഐ ആർ. കുമാർ പറഞ്ഞു. ബുധനാഴ്ച ഫോറൻസിക് വിഭാഗവും ഹോം സ്റ്റേയിൽ പരിശോധന നടത്തി.
കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കപ്പൻ, ജോബി എന്നിവർ അപകടനില തരണം ചെയ്തിട്ടില്ല. മനോജ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ്. ഇയാൾ ഇരിങ്ങാലക്കുടയിലെ വീട്ടിൽനിന്ന് ഹോംസ്റ്റേയിലേക്ക് തിരിക്കുമ്പോൾ വിദേശ മദ്യകുപ്പിയിൽ സ്പിരിറ്റ് നിറച്ച് കൊണ്ടുവരുകയായിരുന്നു.
ചിത്തിരപുരത്തെത്തി സ്പിരിറ്റിൽ കളറും ഔഷധക്കൂട്ടും ചേർത്ത് വീര്യംകൂട്ടി ശനിയാഴ്ച മൂന്നുപേരും ചേർന്ന് കുടിക്കുകയായിരുന്നു. തങ്കപ്പെൻറ സഹോദരൻ ഷൈനുവിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളത്തൂവൽ പൊലീസ് കേസെടുത്തത്. ഇടുക്കി എക്സൈസ് അസിസ്റ്റൻറ് കമീഷണർ ആർ. പ്രദീപിെൻറ നേതൃത്വത്തിലും അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.