അടിമാലി: അടിമാലി പഞ്ചായത്തിലെ ഇരുന്നൂറേക്കര്‍ -മെഴുകുംചാല്‍ റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ മെയ്വഴക്കം വേണം. കുഴിയും വെള്ളവുമൊക്കെ കടന്ന് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ ഇനിയും അഭ്യാസ മുറകൾ പഠിക്കണമെന്നാണ് വാഹനഡ്രൈവർമാരും കാൽനട യാത്രക്കാരും പറയുന്നത്.
അത്രക്ക് ദുരിതമാണ് ഈ പാതയിലൂടെയുള്ള യാത്ര. കൊച്ചി- ധനുഷ്കോടി ദേശീയപാതയെയും അടിമാലി- കുമളി ദേശീയപാതയെയും ബന്ധിപ്പിക്കുന്ന സമാന്തരപാതയാണ് ഇരുന്നൂറേക്കര്‍ -മെഴുകുംചാല്‍ റോഡ്. ഈ റോഡില്‍ വിവിധഭാഗങ്ങളിൽ കുഴികള്‍ രൂപംകൊണ്ട് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതി യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്.
ഇരുചക്രവാഹനങ്ങളും മറ്റ് ചെറുവാഹനങ്ങളും സ്കൂള്‍ ബസുകളുമൊക്കെ ഇതുവഴി കടന്നു പോകുന്നുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ബി.എം ആന്‍ഡ് ബി .സി നിലവാരത്തില്‍ ടാറിങ് ജോലികള്‍ നടത്തുന്നതിന് കേന്ദ്രാവിഷ്കൃത ഫണ്ടില്‍ തുക അനുവദിച്ച് നിർമാണ ജോലികള്‍ പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ നിര്‍മാണത്തിലുണ്ടായ അപാകതയാണ് റോഡിന്റെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്ന ആക്ഷേപമുയരുന്നു. മഴ ശക്തിപ്പെട്ടതോടെ പ്രതിസന്ധി രൂക്ഷമായി. ഈ സാഹചര്യത്തില്‍ തകര്‍ന്ന ഭാഗത്തെ ദുരിതയാത്രക്ക് പരിഹാരം വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.