അടിമാലി:അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് നടത്തിയ വൻ ചാരായ വേട്ടയിൽ 175 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ .വട്ടപ്പാറ പാറക്കൽ അരുൺ മുരളീധരൻ (28 ) അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ .കെ ദിലീപും സംഘവും ചേർന്ന് പിടികൂടിയത്.
അഞ്ച് വർഷത്തിനിടെ ജില്ലയിൽ നടന്ന ഏറ്റവും വലിയ ചാരായ വേട്ടയാണ് ഇത്. ഓണം സ്‌പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ റെയിഡിലാണ് ചാരായം കണ്ടെത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഇവ വാറ്റിയത് എവിടെയെന്നും കൂടുതൽ പ്രതികൾ ഉണ്ടോ എന്നും സംഘം അന്വേഷിക്കുന്നു .
കഴിഞ്ഞ മാസം 35 ലിറ്റർ വാറ്റ് ചാരായം പിടികൂടിയിരുന്നു. ഇതോടെ ജില്ലയിൽ പലയിടത്തും വാറ്റ് ചാരായ മാഫിയ ശക്തമായതായി വിവരം ലഭിച്ചു. രണ്ട് സംഭവങ്ങളിലായി ഒരാഴ്ചക്കിടെ 30 കിലോ കഞ്ചാവും പിടികൂടി. ഇതോടെ പരിശോധന കൂടുതൽ ശക്തമാക്കാൻ തിരുമാനിച്ചു.
ഓണവിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ ചാരായമാണ് സംഘം പിടി കൂടിയത്. സംസ്ഥാനം ഒട്ടാകെ ഓണത്തോട് അനുബന്ധിച്ച് എക്‌സൈസ് പരിശോധന കർശനമാക്കിയിരുന്നു. സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. എം.സുരേഷ് , അബ്ദുൾ ലത്തീഫ്, യദുവംശരാജ്, ധനിഷ് പുഷ്പചന്ദ്രൻ, വനിതാ സിവിൽ എക്‌സൈസ് ഒഫീസർ സിമി ഗോപി, എക്‌സൈസ് ഡ്രൈവർ നിതിൻ ജോണി എന്നിവരും റെയിഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.