അടിമാലി: ഡല്‍ഹിയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. പത്താംമൈല്‍ പാറേക്കാട്ടില്‍ സാം മാത്യുവിനെയാണ് (മഞ്ചുലാൽ-36) രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. രാജാക്കാെട്ട മൂന്ന് പേരില്‍ നിന്നായി എട്ട് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
പരാതിയെതുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയതായി സൂചന ലഭിച്ച സാം മാത്യു ഡല്‍ഹിക്ക് കടന്നു. അവിടെനിന്ന് ആലപ്പുഴയില്‍ എത്തിയപ്പോൾ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്‍ഹിയില്‍നിന്ന് വിവാഹം കഴിച്ചിട്ടുള്ള ഇയാൾ പഴയ സഹപാഠിയായ പൊന്മുടി സ്വദേശിയെ ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് വില കുറവാണെന്നും വാങ്ങി നല്‍കാമെന്നും വിശ്വസിപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു. ഇന്നോവ പോലുള്ള വാഹനങ്ങളാണ് വാഗ്ദാനം ചെയ്തത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും കിട്ടാതെ വന്നതോടെ പൊന്മുടി സ്വദേശി രാജാക്കാട് പൊലീസില്‍ പരാതി നല്കി. മറ്റൊരു തട്ടിപ്പിനായാണ് ആലപ്പുഴയില്‍ എത്തിയതെന്നും ഇത്തരത്തില്‍ പലയിടങ്ങളിലും തട്ടിപ്പ് നടത്തിയതായും വിശദ വിവരം ശേഖരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
അന്തര്‍ സംസ്ഥാന വാഹന മോഷണ റാക്കറ്റുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഡല്‍ഹിയില്‍ താമസിക്കുന്നതിനാല്‍ നാട്ടുകാര്‍ക്കും ഇയാളെക്കുറിച്ച് കൂടുതല്‍ അറിവില്ല.
ഇൻസ്പെക്ടർ ബി. പങ്കജാക്ഷന് എസ്.ഐമാരായ എം.എസ്. ഉണ്ണികൃഷ്ണന്, ജോണി, സാബു തോമസ്, എ.എസ്.ഐ ടോമി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.