അടിമാലി: ഉപരിപഠനത്തിന് ആവശ്യമായ സൗകര്യമില്ലാത്തത് ഹൈറേഞ്ച് മേഖലയിൽ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലാക്കുന്നു. എസ്.എസ്.എൽ.സിവരെ പഠിക്കാന്‍ മിക്കപഞ്ചായത്തിലും സൗകര്യം ഉണ്ടെങ്കിലും തുടർ പഠനമാണ് പലയിടത്തും ചോദ്യചിഹ്നമായി നില്‍ക്കുന്നത്. അടിമാലി, മൂന്നാര്‍ ഉപജില്ലകളിലാണ് പ്രയാസം കൂടുതല്‍ നേരിടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ വസിക്കുന്ന ദേവികുളം താലൂക്കിലെ രണ്ട് വിദ്യാഭ്യാസ ജില്ലകളിലെ അവസ്ഥയാണ് ഇത്. തോട്ടം തൊഴിലാളികളും ഈ താലൂക്കിലാണ് കൂടുതല്‍. ഇതോടെ ആദിവാസികളും തോട്ടം തൊഴിലാളികളും മറ്റ് പിന്നാക്ക വിഭാഗത്തില്പെട്ടവരും കുട്ടികളുടെ പഠനം എസ്.എസ്.എല്‍.സികൊണ്ട് അവസാനിപ്പിക്കേണ്ട നിലയിലാണ്.
വെള്ളത്തൂവല്‍, പള്ളിവാസല്‍, ബൈസണ്‍വാലി, മാങ്കുളം, കൊന്നത്തടി പഞ്ചായത്തുകളും തുടർ പഠനത്തിന് അടിമാലിയെ ആശ്രയിക്കുന്നതോടെ കുട്ടികളുടെ പ്രവേശനം പ്രതിസന്ധിയിലാകുന്നു. ഇത് പരിഹരിക്കാന്‍ അടിമാലി, ദേവിയാര്‍ സ്കൂളുകളില്‍ പ്ലസ് ടു തുറക്കണമെന്നാണ് ആവശ്യം. കുട്ടികള്‍ 50മുതല്‍ 100 കി.മീ. സഞ്ചരിച്ചാണ് പഠനം തുടരുന്നത്.
എന്നാല്‍, കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകള്‍ ലഭിക്കാത്ത അവസ്ഥയും ഉണ്ട്. ഹൈറേഞ്ചിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് താല്പര്യമുള്ള സയന്‍സ്, േകാമേഴ്സ് ഗ്രൂപ്പുകള്‍ വേണ്ടത്ര ഇല്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
വീടിന് സമീപത്തെ സ്കൂളുകളില്‍ പ്രവേശനം ലഭിക്കാതെ വിദൂരെത്ത സ്കൂളുകളില്‍ പ്രവേശനം തരപ്പെട്ടാലും അതു കുട്ടികള്‍ക്ക് ഗുണകരമാകുന്നില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ താമസ സൗകര്യത്തിന് ഹോസ്റ്റലുള്ള സ്കൂളുകള്‍ ജില്ലയില്‍ പരിമിതമാണെന്നതും ഉപരിപഠനം സങ്കീര്‍ണമാകാന്‍ കാരണമാണ്.
ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും യാത്രസൗകര്യങ്ങളുടെ കുറവും കണക്കിലെടുത്ത് സ്കൂളുകളില്‍ കൂടുതല്‍ പ്ലസ് വണ്‍ കോഴ്സുകള്‍ അനുവദിക്കുന്നതിനൊപ്പം നിലവില്‍ പ്ലസ് വണ്‍ കോഴ്സുകളുള്ള സ്കൂളുകളില്‍ അധ്യയനവര്‍ഷം ആരംഭത്തില്‍തന്നെ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുന്നതിന് നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.