അടിമാലി: മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തോടുള്ള അവഗണന തുടരുന്നു. ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്തതാണ് ആശുപത്രി നേരിടുന്ന വെല്ലുവിളി. ബൈസൺവാലി, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തൻപാറ, ചിന്നക്കനാൽ തുടങ്ങിയ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമാണിത്.
അധികൃതരുടെ അനാസ്ഥയിൽ അടച്ചുപൂട്ടലിന്റെ വക്കിലാണ് ഇപ്പോൾ ആശുപത്രി. നാല് പതിറ്റാണ്ടിന് മുമ്പ് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണ് ഇപ്പോഴത്തെ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. സൗജന്യമായി സ്ഥലം വേണമെന്ന സർക്കാർ നിർദേശത്തെ തുടർന്ന് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ രണ്ടേക്കർ സൗജന്യമായി സർക്കാറിന് നൽകിയ സ്ഥലത്താണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്. സാധാരണക്കാർക്ക് ചികിത്സക്ക് 25 കിലോമീറ്റർ അകലെയുള്ള അടിമാലിയിലോ നെടുങ്കണ്ടത്തോ എത്തിച്ചേരേണ്ട ഗതികേടാണുള്ളത്. സ്റ്റാഫ് പാറ്റേൺ അംഗീകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.