അടിമാലി: പെരിഞ്ചാംകുട്ടി താമഠത്തില്‍ ബാബുവിന്‍റെ ഭാര്യ സിന്ധു(44)വിനെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ പ്രതി തെളിവുനശിപ്പിക്കാൻ പയറ്റിയത് നിരവധി തന്ത്രങ്ങൾ. അയൽവാസി കൂടിയായ പ്രതി പണിക്കന്‍കുടി ചേബ്ലായിതണ്ട് നായികുന്നേല്‍ ബിനോയി(48)യുടെ വീടിന്‍റെ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അടുക്കളയിൽ കുഴിച്ച് മൂടിയശേഷം ചാണകം ഉപയോഗിച്ച് തറ മെഴുകി. തുടര്‍ന്ന് മുകളില്‍ അടുപ്പ് പണിതു. ഇതിന് മുകളില്‍ ജാതിപത്രി ഉണക്കാന്‍ ഇട്ടിരുന്നു. തെളിവ് നശിപ്പിക്കുകയെന്ന ലക്ഷമായിരുന്നു ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഭര്‍ത്താവുമായി പിണങ്ങി അഞ്ചുവര്‍ഷമായി സിന്ധു ബിനോയിയുടെ വീടിന്‍റെ അടുത്ത് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. ഇരുവരും അടുപ്പത്തിലുമാണ്.
അടുക്കളയില്‍ നാലടിയോളം താഴ്ചയിലുള്ള കുഴിയില്‍ ചമ്രംപടിഞ്ഞ് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ ഇല്ലായിരുന്നു. തലയിലൂടെ പ്ലാസ്റ്റിക് കവര്‍ ഇട്ടിരുന്നു. ചെറിയ അടുക്കള ആയതിനാല്‍ ഭീത്തി പൊളിച്ച് മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ശനിയാഴ്ച രാവിലെ 8.30 ന് വെള്ളത്തൂവല്‍ സി.ഐ ആര്‍. കുമാറിന്‍റെയും ഇടുക്കി തഹസില്‍ദാര്‍ വിന്‍സെന്‍റ് ജോസഫിന്‍റെയും നേത്യത്വത്തിലാണ് മൃതദേഹം പുറത്തെടുക്കാന്‍ ശ്രമമാരംഭിച്ചത്. 11 മണിയോടെ പുറത്തെടുത്തു. മൂക്കൂത്തിയും പല്ലും കണ്ട് സിന്ധുവിന്‍റെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
തഹസില്‍ദാരുടെ നേത്യത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സയന്‍റിഫിക് ഫോറന്‍സിക് വിദഗ്ധരെത്തി വിശദമായ തെളിവെടുപ്പ് നടത്തി. മൃതദേഹത്തിന് സമീപത്ത് നിന്നും വറ്റല്‍ മുളക് വിതറിയ നിലയില്‍ കണ്ടെത്തി.
സിന്ധുവിനെ കഴിഞ്ഞ ആഗസ്റ്റ് 12 മുതലാണ് കാണാതായത്. ആഗസ്റ്റ് 11ന് രാത്രി 13 വയസുളള സിന്ധുവിന്‍റെ മകൻ അഖിലിനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ട് കിടക്കാന്‍ വിട്ടിരുന്നു. 12ന് മകന്‍ വീട്ടിലെത്തിയപ്പോള്‍ സിന്ധുവിനെ കണ്ടില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
15ന് വെള്ളത്തൂവല്‍ പൊലീസ് കേസ് എടുത്തു. ബിനോയിയെ 16 ന് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. ഇരുവരെയും കണ്ടെത്താന്‍ പൊലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് മറ്റ് സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച അഖില്‍ പറഞ്ഞതനുസരിച്ച് സിന്ധുവിന്‍റെ സഹോദരങ്ങൾ ബിനോയിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. അടുക്കളയില്‍ അടുപ്പിന് സമീപത്ത് നിന്നും മണ്ണ് നീക്കിയപ്പോള്‍ കൈയ്യും വിരലുകളും കണ്ടു. ഒളിവില്‍പോയ ബിനോയിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സിന്ധുവിന്‍റെ സഹോരന്‍റെ കേസുമായി ബന്ധപ്പെട്ട് 6 വര്‍ഷം മുന്‍പ് കോടതിയില്‍ എത്തിയപ്പോഴാണ് സിന്ധുവുമായി ബിനോയി അടുപ്പത്തിലായത്. ഈ സമയം മറ്റൊരു ക്രിമിനല്‍ കേസില്‍ ബിനോയി കോടതിയിലെത്തിയതായിരുന്നു. അവിടെ െവച്ച് കണ്ട് മുട്ടി പിന്നീട് സൗഹൃദത്തിലായി.
ഭര്‍ത്താവുമായിട്ടുളള അകല്‍ച്ച മുതലെടുത്ത് സിന്ധുവിനെ സ്വന്തം നിലക്ക് ബിനോയി തന്‍റെ വീടിനോട് ചേര്‍ന്ന് വാടക വീടെടുത്ത് താമസിപ്പിച്ചു. ഈ സമയം ഇളയ മകന്‍ മാത്രമാണ് സിന്ധുവിനൊപ്പം ഉണ്ടായിരുന്നത്. ഭാര്യയുമായി 2013 ല്‍ ബിനോയി ബന്ധം വേര്‍പ്പെടുത്തിയിരുന്നു. വെട്ട് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമാണ് ബിനോയി. സംശയ രോഗിയായ ബിനോയി സിന്ധുവിനെ മറ്റെങ്ങും പോകാനും അനുവധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.