അടിമാലി: കെ.എസ്.ആർ.ടി.സിയുടെ ജംഗിൾ സവാരി ബസടക്കം ഓടുന്ന റോഡാണെങ്കിലും തകർച്ച പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തത് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. പള്ളിവാസൽ പഞ്ചായത്തിലെ പീച്ചാട് -പ്ലാമല റോഡാണ് തകർന്ന് കാൽ നട യാത്രക്ക്പോലും കൊള്ളാത്ത അവസ്ഥയിൽ കിടക്കുന്നത്.
പ്ലാമല മുതൽ പിച്ചാട് വരെ രണ്ട് കിലോമീറ്റർ ദൂരമാണുള്ളത്. ഈ ഭാഗത്ത് കുഴികൾ ഇല്ലാത്ത ഭാഗം വളരെ കുറവാണ്. ചില ഭാഗത്ത് അഞ്ച് മീറ്റർ ദൂരത്തിലധികം റോഡ് തന്നെ ഇല്ല. പലയിടത്തും ടാറിങ് പൂർണമായി തകർന്നനിലയിലാണ്. ഇവയിൽ വെള്ളം കൂടി തളം കെട്ടി നിൽക്കുന്നതോടെ കുഴിയുടെ ആഴമോ അപകട സാധ്യതയോ മനസ്സിലാക്കാനാകില്ല.യാത്ര മുടങ്ങാതിരിക്കാൻ രണ്ടും കൽപ്പിച്ച് വാഹനം ഇറക്കുന്നവർ അപകടത്തിൽ പെടുകയാണ്.
പുറം നാട്ടിൽ നിന്ന് വരുന്ന ജംഗിൾ സവാരി ബസിലെ യാത്രികർ കാഴ്ച കാണാതെ കണ്ണടച്ച് ശ്വാസം പിടിച്ചാണ് ഇരിപ്പ്. അവികസിത പഞ്ചായത്തായ മാങ്കുളത്തെ ജനങ്ങൾ വാണിജ്യ കേന്ദ്രമായ അടിമാലി ടൗണിലേക്ക് വരുന്നതിന് പ്രധാനമായി ഉപയോഗിക്കുന്നതും ഈ പാതയാണ്. വിനോദ സഞ്ചാരികളും ആദിവാസികളും അടക്കം ഉപയോഗിക്കുന്ന പാത അടിയന്തിരമായി സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാങ്കുളത്തെയും അടിമാലിയെയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന പാതയാണ് അധികൃതരുടെ അനാസ്ഥയിൽ നാശമായി കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.