തുലാമഴ ശക്തം; അണ​ക്കെട്ടുകളിൽ ജലനിരപ്പ്​ ഉയരുന്നു

അ​ടി​മാ​ലി: തു​ലാ​മ​ഴ ശ​ക്ത​മാ​​യ​തോ​ടെ അ​ണ​​ക്കെ​ട്ടു​ക​ളി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​രു​​ന്നു. ലോ​വ​ർ പെ​രി​യാ​ർ, പൊ​ന്മു​ടി, ക​ല്ലാ​ർ ഡാ​മു​ക​ളാ​ണ് തു​റ​ക്കാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് പൊ​ന്മു​ടി ഡാം ​തു​റ​ന്നു.

പ​ന്നി​യാ​ർ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പൊ​ന്മു​ടി ഡാ​മി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യി​ൽ എ​ത്തി​യ​തി​നാ​ലാ​ണ് ഒ​രു ഷ​ട്ട​ർ 10 സെ​ന്‍റീ​മീ​റ്റ​ർ തു​റ​ന്ന​ത്.

707.75 മീ​റ്റ​റാ​ണ് പൊ​ന്മു​ടി ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ ല​ഭി​ച്ച​തോ​ടെ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 706.50 മീ​റ്റ​റി​ൽ എ​ത്തി​യി​രു​ന്നു. 2022 ജൂ​ലൈ 14നാ​ണ് ഇ​തി​നു മു​മ്പ്​ പൊ​ന്മു​ടി ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ന്ന്​ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ച​ത്.

കാ​ല​വ​ർ​ഷ​ത്തി​ൽ മ​ഴ കു​റ​ഞ്ഞ​തോ​ടെ പൊ​ന്മു​ടി ഡാ​മി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്ന​ത് വൈ​ദ്യു​തി വ​കു​പ്പി​നെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രാ​ഴ്ച​യാ​യി പ​ന്നി​യാ​ർ പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.

ചൊ​വ്വാ​ഴ്ച 706.10 മീ​റ്റ​ർ ആ​യി​രു​ന്നു ഡാ​മി​ലെ ജ​ല​നി​ര​പ്പ്. എ​ന്നാ​ൽ, ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടി​ൽ കാ​ര്യ​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടി​ല്ല. വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ നേ​ര്യ​മ​ഗ​ലം പ​വ​ർ ഹൗ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ല.

ഒ​രാ​ഴ്ച​യാ​യി നാ​ല് ജ​ന​റേ​റ്റ​റു​ക​ളി​ൽ ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ലോ​വ​ർ പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ തു​റ​ന്നി​ട്ടി​ല്ല. അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ക​രി​മ​ണ​ൽ പ​വ​ർ ഹൗ​സി​ലെ മൂ​ന്ന്​ ജ​ന​റേ​റ്റ​റി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ല്ലാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​ര്‍ തു​റ​ന്നു

നെ​ടു​ങ്ക​ണ്ടം: ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ മ​ണി​ക്കൂ​റ​ുക​ൾ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ നെ​ടു​ങ്ക​ണ്ടം ക​ല്ലാ​ര്‍ പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍ന്ന​തോ​ടെ ഡാ​മി​ന്‍റെ ഷ​ട്ട​ര്‍ തു​റ​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ഒ​രു​ഷ​ട്ട​ര്‍ 10 സെ.​മീ​റ്റ​ര്‍ ഉ​യ​ര്‍ത്തി​യാ​ണ് വെ​ള്ളം തു​റ​ന്നു​വി​ട്ട​ത്. അ​ര്‍ധ​രാ​ത്രി​ത​ന്നെ ക​ല്ലാ​ര്‍ പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു. പു​ല​ര്‍ച്ചെ 3.30ഓ​ടെ ര​ണ്ട് ഷ​ട്ട​ര്‍ തു​റ​ക്കാ​ന്‍ ക​ല​ക്ട​ര്‍ അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. തു​ട​ര്‍ന്ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി​യും അ​നൗ​ണ്‍സ്‌​മെ​ന്‍റും ന​ട​ത്തി രാ​വി​ലെ ഏ​ഴിന്​ ഒ​ന്നാം ന​മ്പ​ര്‍ ഷ​ട്ട​ര്‍ ഉ​യ​ര്‍ത്തു​ക​യാ​യി​രു​ന്നു.

ഡാം ​തു​റ​ന്നു​വി​ട്ട​തോ​ടെ തൂ​വ​ല്‍ അ​രു​വി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും തൂ​വ​ല്‍ ച​പ്പാ​ത്തി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ താ​ന്നി​മൂ​ട് - ക​ല്ലാ​ര്‍ റോ​ഡി​ല്‍ വെ​ള്ളം ക​യ​റാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍ ബു​ധ​നാ​ഴ്ച പ​ക​ല്‍ മ​ഴ​യു​ടെ ശ​ക്​​തി കു​റ​ഞ്ഞു.

Tags:    
News Summary - rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.