അടിമാലി: രാജാക്കാട് കള്ളിമാലി വ്യൂ പോയന്റിന് സമീപം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച വിശ്രമകേന്ദ്രം കാടുകയറി നശിക്കുന്നു. 2020 നവംബറിൽ അന്നത്തെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന റെജി പനച്ചിക്കൽ മുൻകൈയെടുത്ത് പണി കഴിപ്പിച്ചതാണ് ഈ രണ്ടുനില കെട്ടിടം. കള്ളിമാലി വ്യൂ പോയന്റിൽ എത്തുന്ന വിനോദസഞ്ചാരികൾക്കായാണ് വിശ്രമകേന്ദ്രം നിർമിച്ചത്.
ശുചിമുറികളുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വിശ്രമകേന്ദ്രത്തിൽ നിന്നാൽ പൊന്മുടി ഡാമിന്റെ വൃഷ്ടിപ്രദേശവും വനസമാനമായ തുരുത്തിന്റെ വിദൂരക്കാഴ്ചയും ആസ്വദിക്കാം. എന്നാൽ, മുൻ യു.ഡി.എഫ് സർക്കാർ ആവിഷ്കരിച്ച കള്ളിമാലി ടൂറിസം പദ്ധതി പിന്നീട് എങ്ങുമെത്തിയില്ല. ഇതോടെ വിശ്രമകേന്ദ്രം കാടുകയറി. കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളവുമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.