അടിമാലി: വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും വഴിയോര തട്ടുകടകളിലും ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. രണ്ട് കടകള്‍ അടപ്പിച്ചു. മായം കലര്‍ന്നതും ഉപയോഗശൂന്യമായതുമായ ഇറച്ചി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ദേവികുളം ഭക്ഷ്യസുരക്ഷ ഓഫിസര്‍ ബൈജു ജോസഫ്, തൊടുപുഴ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.എന്‍. ഷംസിയ എന്നിവരുടെ നേതൃത്വത്തില്‍ പള്ളിവാസല്‍, ബൈസണ്‍വാലി, മൂന്നാര്‍ പഞ്ചായത്ത് പരിധികളില്‍ നടത്തിയ രാത്രികാല പരിശോധനിലാണ് ഉപയോഗ്യശൂന്യമായ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി നശിപ്പിച്ചത്.
മൂന്നാര്‍ ടൗണിലെ രണ്ട് കടകളാണ് അടപ്പിച്ചത്. കൃത്രിമ നിറം ചേർത്ത് തയാറാക്കിയ ഒമ്പതുകിലോ ചിക്കനും ഗ്രില്‍ ചെയ്യുകയായിരുന്ന ചിക്കനുമാണ് പിടിച്ചെടുത്തവയില്‍ അധികവും. പരിസര, വ്യക്തി ശുചീകരണത്തിലെ പോരായ്മയും മലിനജല ഉപയോഗവുമടക്കം നിരവധി ക്രമക്കേടുകളാണ് സംഘം കണ്ടെത്തിയത്. പൂജാ അവധി പ്രമാണിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട്. ഇവർ ഭക്ഷണത്തിന് ആശ്രയിക്കുന്ന വഴിയോര തട്ടുകടകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ ആരോഗ്യവകുപ്പിെൻറ കൂടി സഹകരണത്തോടെ പരിശോധന ശക്തമാക്കും.
രണ്ടുമാസം മുമ്പ് അടിമാലിയില്‍ മത്സ്യവില്പന ശാലകളില്‍ നടത്തിയ റെയ്ഡിൽ പഴകിയതും രാസവസ്തുക്കള്‍ ഉപയോഗിച്ചതുമായ മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു. ഹോട്ടലുകളിലും രാത്രികാല ഭക്ഷണശാലകളിലുമുള്ള ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പ് നല്കുന്ന ശുചിത്വ സര്‍ട്ടിഫിക്കറ്റില്ലാത്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ക്രിമിനല്‍കേസ് എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.