അടിമാലി: കൊന്നത്തടി വില്ലേജിലെ മങ്കുവയില്‍ റവന്യൂ ഭൂമിയില്‍ നിന്നടക്കം എട്ട് തേക്ക് മരങ്ങള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ അടിമാലി മുന്‍ റേഞ്ച് ഓഫിസര്‍ ജോജി ജോണിനെ ഒന്നാം പ്രതിയാക്കി വെള്ളത്തൂവല്‍ പൊലീസ് വീണ്ടും കേസെടുത്തു. മുക്കുടം ഫോറസ്റ്റ് സെക്ഷനിലെ ഫോറസ്റ്റര്‍ പി.കെ. സന്തോഷ്, കൊന്നത്തടി വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റൻറ് രന്‍ജിത്ത് എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
അടിമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുൻ റേഞ്ച് ഓഫിസര്‍ ഒളിവിലാണ്. മുക്കുംതോട്ടത്തില് ജോയി തെൻറ പട്ടയവസ്തുവിലെ എട്ട് തേക്ക് മരങ്ങള്‍ മുറിക്കുന്നതിനായി കൊന്നത്തടി വില്ലേജില്‍ അപേക്ഷ നല്കി. ഇതുപ്രകാരം സ്ഥലം പരിശോധിച്ച ഫീല്‍ഡ് അസിസ്റ്റൻറ് രന്‍ജിത്ത് അപേക്ഷകന് അനുകൂലമായി റിപ്പോര്‍ട്ട് നല്കി.
പിന്നീട് റേഞ്ച് ഓഫിസര്‍ സെക്ഷന്‍ ഫോറസ്റ്ററുടെ സഹായത്തോടെ റവന്യൂ ഭൂമിയിലെ പാറക്കെട്ടില്‍നിന്ന് ഒരു തേക്ക് മരം വെട്ടി കടത്തി.
രണ്ടാമത്തെ മരം വെട്ടിയതോടെ കൊന്നത്തടി വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തി തടഞ്ഞു. 40 ഇഞ്ചിലേറെ വണ്ണമുള്ളതും 30 മീറ്ററിലധികം നീളമുള്ളതുമായിരുന്നു ഇൗ മരം. ഇത് സംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി കൊന്നത്തടി വില്ലേജ് ഓഫിസര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം പെരുമ്പാവൂരിലെ മില്ലില്‍നിന്നും കുമളിയില്‍ റേഞ്ച് ഓഫിസറുടെ ഉറ്റ ബന്ധുവിെൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍നിന്നും തേക്ക് തടി പിടികൂടി.
ഇതിനിടെ മൂട്ടില് മരം മുറി വിവാദമായതോടെ സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ റേഞ്ച് ഓഫിസറടക്കം കുറ്റക്കാരാണെന്ന് കണ്ടതോടെ വെള്ളത്തൂവല്‍ പൊലീസിന് കേസ് എടുക്കാന്‍ നിർദേശം നല്‍കുകയായിരുന്നു.
നേരത്തേ മന്നാങ്കണ്ടം വില്ലേജിലെ തേക്ക് കൊള്ളയുമായി ബന്ധപ്പെട്ട് ജോജി ജോണിനെ ഒന്നാംപ്രതിയാക്കി അടിമാലി പൊലീസ് കേസ് എടുത്തിരുന്നു. ഉന്നത ഇടപെടലാണ് ഒളിവിൽ കഴിയുന്ന ജോജി ജോണിെൻറ അറസ്റ്റ് വൈകാൻ കാരണമെന്നാണ് ആക്ഷേപം. അന്ന് അറസ്റ്റിലായ നാല് പേർ ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.