അടിമാലി: കടുത്ത വേനലിൽ നീരോഴുക്ക് കുറഞ്ഞതോടെ അടിമാലി ടൗണിന്റെ പരിസര പ്രദേശങ്ങളിലെ കൈത്തോടുകളില്‍ മലിന ജലം നിറഞ്ഞു. പകർച്ചവ്യാധി ഭീഷണിയിൽ നാട് .ടൗണ്‍ പരിസരത്ത് കൂടി ഒഴുകുന്ന കൈത്തോടുകളത്രയും ചെന്ന് ചേരുന്നത് ദേവിയാര്‍ പുഴയിലാണ്.ഈ കൈത്തോടുകളാണ് ഒഴുക്ക് കുറഞ്ഞതോടെ മലിന ജലം കെട്ടികിടന്ന് ദുര്‍ഗന്ധം വമിക്കുന്ന ചാലുകളായി മാറിയത്.കെട്ടി കിടക്കുന്ന മലിന ജലത്തില്‍ കൊതുകുകള്‍ വലിയ തോതില്‍ വളരുന്ന സ്ഥിതിയുണ്ട്.
കൈത്തോടുകളുടെ സമീപ പരിസരങ്ങളിലെ ആളുകള്‍ ദുര്‍ഗന്ധം സഹിക്കേണ്ടുന്ന സ്ഥിതിയുമുണ്ട്. ഇത് പകര്‍ച്ച വ്യാധികള്‍ക്ക് ഇടവരുത്തുമോയെന്ന ആശങ്ക ഉയര്‍ത്തുന്നു. മഴ പെയ്താൽ മാലിന്യവും മലിനജലവും ഒഴുകി ദേവിയാര്‍ പുഴയിലേക്കാണ് എത്തുന്നത്. വേനല്‍ വറുതിയില്‍ കുളിക്കുന്നതും തുണിയലക്കുന്നതിനുമൊക്കെയായി ആളുകള്‍ ദേവിയാര്‍ പുഴയെ ആണ് അശ്രയിക്കുന്നത്. കൈത്തോടുകളും ഓടകളുമൊക്കെ ശുചീകരിച്ചാല്‍ മലിനജലം കെട്ടികിടക്കുന്ന സ്ഥിതിയൊഴിവാക്കാം.ഇതുവഴി ദേവിയാര്‍ പുഴയും ഒരു പരിധിവരെ മാലിന്യമുക്തമാക്കാം.ഇതിനായുള്ള ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം. മാലിന്യ മുക്ത അടിമാലി പദ്ധതി വിജയകരമായി നടപ്പാക്കി അവാർഡുകൾ നേടിയ അടിമാലിയിലാണ് വീണ്ടും മാലിന്യം നിറയുന്നതെന്ന ആക്ഷേപം ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.