ബേക്കറിയുടമ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

അടിമാലി:  കട ബാധ്യതയെ തുടർന്ന് ബേക്കറിയുടമ കടക്കുള്ളിൽ തൂങ്ങി മരിച്ചു.  ഇരുമ്പുപാലത്ത് ബേക്കറി കട നടത്തുന്ന ഒഴുവത്തടം പുലരിമലയിൽ വിനാേദ് (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6 മണിക്ക് നാട്ടുകാരാണ് മൃതദേഹം കണ്ടത്. വാഴക്കുല തൂക്കിയിടാൻ കടയുടെ അകത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് പെെപ്പിൽ ഉടുമുണ്ട് ഉപയാേഗിച്ചാണ് തൂങ്ങി മരിച്ചത്.

പുലർച്ചെ 4.30 നാണ് വിനാേദ് വീട്ടിൽ നിന്നും കടയിലേക്ക് പാേന്നത്. സ്വകാര്യ വ്യക്തികളിൽ നിന്നടക്കം ലക്ഷങ്ങൾ വിനാേദിന് കട ബാധ്യത ഉണ്ടായിരുന്നതായി പാെലീസ് പറഞ്ഞു. കാേവിഡ് വ്യാപനത്തേ തുടർന്ന് മാസങ്ങളായി വ്യാപാരം കുറവായിരുന്നു. ഇതിനിടയിൽ വീടു പണികൂടി വന്നതാേടെ ബാധ്യത വർധിച്ചു. പണം നൽകിയവർ തിരിച്ച് അവശ്യപ്പെട്ടതാേടെ കുറച്ച് നാളായി വലിയ മാനസിക പ്രയാസത്തിലായിരുന്നതായും ബന്ധുക്കൾ പറയുന്നു.

കാേവിഡ് കാറ്റഗറി സിയിൽ ഉൾപ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയിൽ ആഴ്ചയിൽ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയുള്ളത്. ഇത് വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. വിനാേദും ഭാര്യ ബിന്ദുവും ചേർന്നാണ് കട നടത്തിയിരുന്നത്.

പുലർച്ചെ 6 മണി മുതൽ കട പ്രവർത്തനം തുടങ്ങും. കട തുറക്കാൻ വൈകിയതോടെ നാട്ടുകാർ നാേക്കിയപ്പാേഴാണ് കടക്കുള്ളിൽ വിനാേദ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ അഖിൽ. അടിമാലി താലൂക്കാശുപത്രിയിൽ പാേ സ്റ്റുമാേർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. 



Tags:    
News Summary - The owner of the bakery was found dead inside the shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.