അടിമാലി: അടിമാലി മാർക്കറ്റിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകുന്നത് പരിഹരിച്ചു. ടാങ്കിന്റെ മേൽഭാഗം ഉയർത്തിമാറ്റി നിറഞ്ഞുകിടന്ന മാലിന്യം നീക്കിയശേഷം മറ്റ് മാലിന്യം ഒലിച്ചിറങ്ങാതെ മുകൾഭാഗം കോൺക്രീറ്റ് ചെയ്താണ് പ്രശ്നം പരിഹരിച്ചത്. മലിനജലം പുറത്തേക്കൊഴുക്കുന്ന വാർത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അധികൃതരുടെ നടപടി. മഴ പെയ്യുമ്പോഴാണ് കൂടുതലും മലിന ജലം ഒഴുകുന്നത്. ഇത് ഒഴുകി തോട്ടിൽ ലയിക്കുകയും ചെയ്യുന്നു. അതുപോലെ മാർക്കറ്റിനകത്തും പരിസരത്തും വലിയ ദുർഗന്ധത്തിനും കാരണമായിരുന്നു. ഇതുമൂലം ജനങ്ങൾ മാർക്കറ്റിൽ എത്താൻ മടിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. മാർക്കറ്റിലെ ആധുനിക അറവുശാലയിലെ മാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴുക്കുന്ന പ്രശ്നത്തിനും പരിഹാരം കണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.