അടിമാലി: മാങ്കുളം മിനി ജലവൈദ്യുതി പദ്ധതിയിലേക്കുള്ള റോഡും തകർന്നതോടെ പദ്ധതി തന്നെ വിസ്മൃതിയിലേക്ക്. വിരിപാറയിൽനിന്ന് നക്ഷത്രക്കുത്ത്, ജലവൈദ്യുതി പദ്ധതി എന്നിവിടങ്ങളിലേക്ക് എത്തുന്ന റോഡിലെ കലുങ്കും സംരക്ഷണ ഭിത്തിയും അടക്കമാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തകർന്നത്.
സ്വന്തമായി പവർ ഹൗസ് സ്ഥാപിച്ച് വൈദ്യുതി വിതരണം നടത്തി മാങ്കുളം ജലവൈദ്യുതി പദ്ധതി ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു. ഉൽപാദിപ്പിച്ചിരുന്ന വൈദ്യുതി ബോർഡ് വിലയ്ക്ക് വാങ്ങിയിരുന്നു.
2018ലെ പ്രളയത്തിൽ പെൻസ്റ്റോക് പൈപ്പ്, ജനറേറ്റർ എന്നിവ ഭാഗികമായി തകർന്നതോടെ ഉൽപാദനം നിലച്ചു. പവർ ഹൗസും പെൻസ്റ്റോക് പൈപ്പും പുനർനിർമിക്കാനും പിന്നീട് പഞ്ചായത്തിന് കഴിഞ്ഞില്ല.
പ്രവർത്തനം നിലച്ച പദ്ധതിയിൽ തുരുമ്പുകയറി മെഷിനറികൾ 80 ശതമാനത്തിലേറെ നശിച്ചതോടെ പദ്ധതി ഉപേക്ഷിച്ച അവസ്ഥയിലാണ്. വൈദ്യുതി നൽകാത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് പഞ്ചായത്തിന് പ്രതിമാസം ഉണ്ടാകുന്നത്. അതുപോലെ നിരവധി തൊഴിൽ അവസരങ്ങളും നഷ്ടമായി. ഇപ്പോൾ റോഡും തകർന്നതോടെ പദ്ധതി തന്നെ ലക്ഷ്യം കാണാതെ പോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.