അടിമാലി: കുട്ടികൾക്ക് വിദ്യാലയത്തിലെത്താന്‍ വഴിയില്ല. തടസ്സം വനംവകുപ്പും. മാങ്കുളം പഞ്ചായത്തിലെ വിരിപാറ സര്‍ക്കാര്‍ ഏകാധ്യാപിക വിദ്യാലയമാണ് വഴിക്ക് അധികൃതരുടെ കനിവ് തേടുന്നത്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളാണ് ഈ ഏകാധ്യാപക വിദ്യാലയത്തിലുള്ളത്.
25 കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് യു.പിയായി ഉയര്‍ത്തിയെങ്കിലും വഴിയില്ലാത്തിനാല്‍ കൂടുതല്‍ അധ്യാപകരോ കുട്ടികളോ ഇവിടേക്ക് എത്തിയിട്ടില്ല. സ്കൂളിലേക്ക് എത്താന്‍ അര കി.മീറ്ററോളം വനഭൂമിയിലൂടെ യാത്ര ചെയ്യണം. ചെറിയ നടവഴിയുണ്ടെങ്കിലും കാട് വെട്ടിമാറ്റാനോ റോഡ് നിര്‍മിക്കാനോ വനംവകുപ്പ് അനുമതി നല്‍കുന്നില്ല.
ഇതുസംബന്ധിച്ച നിരവധി പരാതികളും നിവേദനങ്ങളും രക്ഷിതാക്കളും പഞ്ചായത്തും വിവിധ വകുപ്പുകള്‍ക്ക് നല്‍കിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. ആദിവാസിക്കുട്ടികളാണ് ഇവിടെ കൂടുതലും പഠിക്കുന്നത്. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് സ്കൂളിെൻറ പ്രവര്‍ത്തനം സുഗമമാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.