അടിമാലി: കൂട്ടത്തോടെ പുലികൾ ജനവാസ കേന്ദ്രത്തിൽ. മൂന്നാർ കന്നിമല ലോവർ എസ്റ്റേറ്റിലാണ് പുലികൾ ഒന്നിന് പിറകേ ഒന്നായി മൂന്നെണ്ണം ഉറങ്ങിയത്. വെള്ളിയാഴ്ച രാവിലെ വോട്ട് ചെയ്യാൻ തൊഴിലാളികൾ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് തെയില കാട്ടിലൂടെ പുലികൾ വനത്തിലേക്ക് കയറി പോകുന്നത് കണ്ടത്. മേഖലയിൽ പുലികളെ പലപ്പോഴും കാണാറുണ്ടെങ്കിലും മൂന്ന് എണ്ണത്തിനെ ഒന്നിച്ച് കാണുന്നത് ആദ്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതോടെ ജനങ്ങൾ ഭീതിയിലായി. മേഖലയിൽ കടുവ, കാട്ടുപോത്ത്, കാട്ടാന എന്നിവയുടെ സാന്നിധ്യവും ഉണ്ട്. അടുത്തിടെ വളർത്തുമൃഗങ്ങളെ വ്യാപകമായി കാണാതാവുകയും ചെയ്തിട്ടുണ്ട്. പശുക്കൾക്ക് നേരെയും ആക്രമണം ഉണ്ടാകുന്നു. ഇതോടെ തോട്ടത്തിൽ പോയി പണിയെടുക്കാനും തൊഴിലാളികൾക്ക് ഭയമായി. അടിയന്തിരമായി വനം വകുപ്പ് ഇവയെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.