മാങ്കുളത്ത് ജനവാസ കേന്ദ്രത്തിൽ കണ്ടെത്തിയ പുലികുഞ്ഞുങ്ങളിലൊന്ന്

കൃഷിയിടത്തിൽ പുലികുഞ്ഞുങ്ങൾ; ജനം ഭീതിയിൽ

അടിമാലി: മാങ്കുളം ആനകുളത്ത് ജനവാസ കേന്ദ്രത്തിൽ പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ ഭീതിയിൽ. തിങ്കളാഴ്ച രാവിലെ 11 മണിയാടെ ആനകുളം മണ്ണാറത്ത് പ്രിൻസിന്റെ പുരയിടത്തിലാണ് നാല് പുലികുഞ്ഞുങ്ങളെ നാട്ടുകാർ കണ്ടെത്തിയത്. പുലികുഞ്ഞുങ്ങൾക്ക് രണ്ട് മാസത്തോളം പ്രായമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ആനകുളത്ത് നിന്നും വനപാലകർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഇവ പുലി കുഞ്ഞുങ്ങളല്ലെന്നും പൂച്ചപ്പുലിയാണെന്നും മാങ്കുളം ഡി.എഫ്.ഒ. ജി. ജയചന്ദ്രൻ പറഞ്ഞു. എന്നാൽ വനത്തോട് ചേർന്ന് തന്നെയാണ് ഞങ്ങളും താമസിക്കുന്നതെന്നും പുലിയേയും പൂച്ചപ്പുലിയേയും തങ്ങൾ കണ്ടാൽ മനസിലാകുമെന്നും ഇത് പുലികുഞ്ഞുങ്ങൾ തന്നെയാണെന്നും നാട്ടുകാർ പറയുന്നു.

മാങ്കുളം വന്യജീവികളുടെ കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ വനപാലകർ തന്നെ ഇവയെ ഇവിടെ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ രണ്ട് വർഷമായി മാങ്കുളം പഞ്ചായത്തിന്റെ വിവിധ മേഖലയിൽ പുലി, കടുവ മുതലായ ഉപദ്രവകാരികളായ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഭീഷണിയാവുന്നുണ്ട്. അടുത്തിടെ പ്രദേശവാസിയായ ഗോപാലനെ പുലി ആക്രമിച്ചിരുന്നു.   

Tags:    
News Summary - Tiger cubs on farm in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.