അടിമാലി: പട്ടികവർഗ വികസന ഓഫിസിന് കീഴിൽ നടപ്പാക്കുന്ന അംബേദ്കർ സെറ്റിൽമെന്റ് ഡെവലപ്മെന്റ് പദ്ധതിക്ക് കീഴിലെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കലക്ടർ ഷീബ ജോർജ് നിർദേശിച്ചു. ജില്ലതല മോണിറ്ററിങ് കമ്മിറ്റിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. പദ്ധതിയുടെ ഭാഗമായ 10 സങ്കേതങ്ങളിൽ ഏഴെണ്ണത്തിലെ നിർമാണ പ്രവൃത്തികളുടെ പാർട്ട് ബിൽ യോഗം അംഗീകരിച്ചു.
മൊത്തം 63,12,178 ലക്ഷം രൂപയുടെ ബില്ലാണ് യോഗം അംഗീകരിച്ചത്. അഞ്ചാംമൈൽ, കൊച്ചുകൊടക്കല്ല്, തലനിരപ്പൻ, കമ്മാളംകുടി, ഈച്ചാപെട്ടി, ചെമ്പട്ടി, പന്തടിക്കളം സങ്കേതങ്ങളിലെ പ്രവൃത്തികളാണ് യോഗം അവലോകനം ചെയ്തത്. തുടർന്ന് നടന്ന ജില്ലതല വർക്കിങ് ഗ്രൂപ് യോഗം ഈ വർഷത്തെ കോർപസ് ഫണ്ട് പ്രോജക്ട് പ്രൊപ്പോസലുകളും ചർച്ചചെയ്തു. ഐ.ടി.ഡി.പി തൊടുപുഴ, ഐ.ടി.ഡി.പി അടിമാലി എന്നിവിടങ്ങളിലെ പ്രൊപ്പോസലുകളാണ് യോഗം ചർച്ച ചെയ്തത്. ഐ.ടി.ഡി.പി തൊടുപുഴ ഓഫിസിന് ആദ്യഗഡുവായി 17 ലക്ഷം രൂപയും അടിമാലി ഓഫിസിന് 39,63,601 രൂപയുമാണ് അനുവദിച്ചത്.
യോഗത്തിൽ വർക്കിങ് ഗ്രൂപ് അംഗങ്ങളായ കെ.എ. ബാബു, കെ.കെ. ബാലകൃഷ്ണൻ, കെ.ജി സത്യൻ, മറ്റ് അംഗങ്ങൾ ജില്ല പ്ലാനിങ് ഓഫിസർ ദീപ ചന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.