അടിമാലി: ആദിവാസികൾ വീണ്ടും മതികെട്ടാൻ കുന്നിൽ കൃഷിയിറക്കി. ശാന്തൻപാറ ആട് നിളന്താൻ ആദിവാസി ഗ്രാമവാസികളാണ് മതികെട്ടാൻ മലനിരകളിൽ ഇക്കുറിയും റാഗി, തിന കൃഷിയിറക്കിയത്. കഴിഞ്ഞ തവണത്തെ നൂറുമേനി വിളവിന്റെ ആവേശത്തിലാണ് ഇക്കുറിയും കൃഷിയിറക്കിയത്. ആദിവാസി കർഷകരാണ് പരമ്പരാഗത റാഗി, തിന കൃഷിക്കായി വിത്തിറക്കിയത്. കഴിഞ്ഞ വർഷം മികച്ച വിളവ് ലഭിച്ചതിനെ തുടർന്ന് ഈ വർഷം കൂടുതൽ മേഖലയിലേക്ക് കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. മതികെട്ടാൻ ചോലയുടെ താഴ്വരയിലെ കുന്നിൻ ചെരുവുകളിൽ തുടർച്ചയായി റാഗി കൃഷിയുടെ വിജയഗാഥ രചിക്കുകയാണ് ലക്ഷ്യം. നീലവാണി, ചങ്ങല തുടങ്ങി അഞ്ചോളം ഇനങ്ങളുടെ വിത്തുകളാണ് നട്ടത്. നടീൽ മഹോത്സവം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് ഉദ്ഘാടനം ചെയ്തു. ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, കൃഷി അസി. ഡയറക്ടർ ജോൺസൺ, വിവിധ പഞ്ചായത്തുകളിലെ കൃഷി ഓഫിസർമാർ, ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുത്തു. സ്ത്രീകളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.