പച്ചക്കറിവില കുതിച്ചുയർന്നു; നേന്ത്രക്കായ വിലയും കൂടി

അടിമാലി: ഓണം അടുത്തതോടെ പച്ചക്കറിവില കുതിച്ചുയർന്നു. ഒരാഴ്ചക്കിടെ പച്ചക്കറിയുടെ വില ഇരട്ടിയിലേറെയാണ്​ വർധിച്ചത്​. 30 രൂപയുടെ കാരറ്റിന് വ്യാഴാഴ്​ച 74 ആയി ഉയർന്നു. കാബേജ് -55, ബീറ്റ്​റൂട്ട്​ -60, ബീൻസ് -80, പയർ -70, മത്തങ്ങ -40, ചേന -50, മരച്ചീനി -30, വെണ്ടക്ക -60, മുരിങ്ങ -90, കിഴങ്ങ് -38, സവാള -26, പാവക്ക -70 തുടങ്ങിയവക്കാണ്​ ഒരാഴ്ചക്കിടെ വില കുതിച്ചുയർന്നത്. കോവിഡ് ഭീതിയിലും പലയിടത്തും വിപണി സജീവമായതും ടൗണുകളിൽ തിരക്ക് ഉയർന്നതുമാണ് വിപണി ചലിക്കാൻ തുടങ്ങിയത്.

കഴിഞ്ഞയാഴ്ച വരെ 30രൂപക്ക് വിറ്റിരുന്ന നേന്ത്രക്കായയുടെ വില 55 രൂപയായി. ഹോൾസെയിൽ മാർക്കറ്റ്​ വില 46ന് മുകളിലാണ്. സമീപ ജില്ലകളിൽനിന്ന്​ ഏത്തക്ക എടുക്കാൻ വിപണിയിൽ കച്ചവടക്കാരെത്തുന്നു. ഓണമായതോടെ സഹകരണ ഓണച്ചന്തകളും എത്തുന്നതോടെ വിപണി കൂടുതൽ സജീവമാകും.

ജില്ലയിൽ ഏറ്റവും കൂടുതൽ നേന്ത്രക്കായ ഉൽപാദിപ്പിക്കുന്നത് മാങ്കുളം, കൊന്നത്തടി, വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ്. ചിലയിടങ്ങളിൽ കർഷക മാർക്കറ്റുകളിലൂടെയാണ് വിപണനം. ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയിൽനിന്ന് തമിഴ്നാട്ടിലേക്കാണ് പച്ചക്കറി പ്രധാനമായി കയറ്റിവിടുന്നത്.

ശരാശരി 2‌5 രൂപക്ക് കർഷകർ വിൽക്കുന്ന പച്ചക്കറികൾ തമിഴ്നാട്ടിലെത്തി തിരികെ കേരളത്തിലെത്തുമ്പാൾ വില 70 മുതൽ 80 രൂപയായി മാറും. ഹോർട്ടികോർപ് കർഷകരിൽനിന്ന്​ പച്ചക്കറി വാങ്ങുന്നതായി പറയുന്നുവെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. വിത്ത്, വളം, സ്‌പ്രെയർ എന്നിവ എത്തിക്കുന്നതിൽ കൃഷി വകുപ്പിനും ശുഷ്​കാന്തിയില്ല. ഈ അവസരം തമിഴ്നാട്ടിലെ വ്യാപാരികൾ മുതലെടുക്കുന്നതായി കർഷകർ പറയുന്നു. കാറ്റിലും മഴയിലും വാഴകൾ നശിച്ചതും തിരിച്ചടിയായി. വിവിധ പലവ്യഞ്ജന ഉൽപന്നങ്ങൾക്കും വില കൂടി.

Tags:    
News Summary - Vegitable price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.