അടിമാലി: ഒരു വശത്ത് പഞ്ചായത്തിന്റെ മഴക്കാലപൂർവ ശുചീകരണം കൊട്ടിഘോഷിച്ച് നടത്തുമ്പോൾ മറുവശത്ത് മാലിന്യ വാഹിനിയായി ഒഴുകുകയാണ് പന്നിയാർ പുഴ. ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. സേനാപതി പഞ്ചായത്തിലെ ആവണക്കുംചാലിലാണ് പുഴ മാലിന്യത്താൽ നിറഞ്ഞിരിക്കുന്നത്. രാജകുമാരി-സേനാപതി പഞ്ചായത്തുകൾ അതിരിടുന്ന ആവണക്കുംചാൽ പാലത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാക്കെ തള്ളുന്നവർക്കെതിരെ സേനാപതി പഞ്ചായത്തും നടപടിയെടുക്കുന്നില്ല. ഒട്ടേറെയാളുകൾ കുടിവെള്ളത്തിനുവരെ ഉപയോഗിക്കുന്ന പന്നിയാർ പുഴയിലേക്കാണ് അറവ് മാലിന്യമുൾപ്പെടെ തള്ളുന്നത്. അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ മേഖലയിൽ പകർച്ചാവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യത കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.