അടിമാലി: കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ യാത്ര അതികഠിനം. മഴ കനത്തതോടെ റോഡിൽ വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളില്ല. കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട്-കൃഷിഭവൻ റോഡാണ് തകർന്ന് കിടക്കുന്നത്. പാറത്തോട്ടിൽനിന്ന് തെള്ളിത്തോട്ടിലേക്കെത്തുന്ന റോഡാണ് ദുരിതമുണ്ടാക്കുന്നത്.
പള്ളിപ്പടിയിൽനിന്ന് അരക്കിലോ മീറ്റർ ദൂരം പോലുമില്ല കൊന്നത്തടി കൃഷി ഭവനിലേക്കുള്ള ദൂരം. 150 മീറ്ററോളം ദൂരത്തിൽ കോൺക്രീറ്റ് റോഡാണ്. ശേഷിക്കുന്ന ഭാഗം ഇരുവശത്തുനിന്നും ഒഴുകിയെത്തുന്ന ചളിവെള്ളം നിറഞ്ഞുകിടക്കുകയാണ്. അര അടിയിലേറെ വെള്ളം പത്ത് മീറ്ററോളം നീളത്തിൽ ഓളം വെട്ടിക്കിടക്കുകയാണ്.
മറ്റ് വാഹനങ്ങൾ വരുമ്പോൾ സ്ത്രീകളും കുട്ടികളും അടക്കം കാൽനടക്കാർ പ്രതിസന്ധിയിലാകും. ബൈക്ക് യാത്രികരുടെ കാര്യം പറയാനുമില്ല. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഓഫിസിലേക്കുള്ള യാത്രയാണ് ദുഷ്കരമായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.