അടിമാലി: ഇരുമ്പുപാലം ടൗണിൽ കടകൾ കുത്തിത്തുറന്ന് വ്യാപക മോഷണം. ചൊവ്വാഴ്ച രാത്രി നടന്ന മോഷണം ബുധനാഴ്ച കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഉടമകൾ അറിയുന്നത്. ജോളി വർഗീസിന്റെ ഉടമസ്ഥതയിലുള്ള ജെ.എം.ജെ ഫെർട്ടിലൈസ്, ബിജു ജോസഫിന്റെ ഉടമസ്ഥതയിലുള്ള കണ്ടമ്മാലി സ്റ്റോഴ്സ്, എം.ഇ. നൗഫലിന്റെ ഉടമസ്ഥതയിലുള്ള എം.ഇ.എ വെജിറ്റബിൾസ്, കെ.എസ്. ഹമീദിന്റെ ഉടമസ്ഥതയിലുള്ള റഹ്മാനിയ ഫിഷ് സ്റ്റാൾ, സി.എം. അലിയുടെ ഉടമസ്ഥതയിലുള്ള ബിസ്മി ഫുട്ട്വെയർ ,കുഴുമ്പിൽ ഗോപിയുടെ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എല്ലാ കടകളിൽനിന്നുമായി ഉദ്ദേശ്യം 25000 രൂപയോളം മോഷണം പോയതായി അടിമാലി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അടിമാലി സഹകരണ ബാങ്കിന്റെ ഇരുമ്പുപാലം ശാഖയിലും മോഷണം നടന്നിരുന്നു. മച്ചിപ്ലാവ്, പത്താം മൈൽ ടൗണുകളിലും അടുത്തിടെ മോഷണവും മോഷണ ശ്രമങ്ങളും നടന്നു.
പ്രളയവും ദുരന്തവും വ്യാപാര മേഖലയെ തകർക്കുമ്പോൾ ആവർത്തിക്കപ്പെടുന്ന മോഷണ സംഭവങ്ങൾ വ്യാപാരികളെ പ്രതിസന്ധിയിലാക്കുകയാണെന്ന് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇരുമ്പുപാലത്ത് യോഗവും നടത്തി.
ഇരുമ്പുപാലത്ത് 24 മണിക്കൂർ പൊലീസ് സേവനവും പട്രോളിങ് വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സി.സി ടി.വി ദൃശ്യവും പൊലീസിന് ലഭിച്ചു. ഫിംഗർ പ്രിന്റ് വിഭാഗവും പൊലീസ് ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.