അടിമാലി: രൂക്ഷമായ കാട്ടാനശല്യം സഹിക്കാന്‍ കഴിയാതെ വനാതിര്‍ത്തിയില്‍ വൈദ്യുത വേലി സ്ഥാപിച്ച് നാട്ടുകാര്‍. വാളറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ വാളറക്ക് സമീപം ദേവിയാര്‍കോളനി ഡാം സൈറ്റിലാണ് നാട്ടുകാര്‍ സ്വന്തം നിലയില്‍ വൈദ്യുതി വേലി സ്ഥാപിച്ചത്. വനംവകുപ്പിനോട് പലതവണ വൈദ്യുതി വേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും തിരിഞ്ഞ്പോലും നോക്കിയില്ല.
കാട്ടാനകള്‍ ജീവനും സ്വത്തിനും ഭീഷണി ആയിമാറിയതാണ് നാട്ടുകാരെ സംഘടിപ്പിച്ചത്.40 മീറ്ററിലേറെ ദൂരത്തിലാണ് നാട്ടുകാര്‍ വൈദ്യുതി വേലി സ്ഥാപിച്ചത്. ഇതിനോട് ചേര്‍ന്ന കാട്ടമ്പലം,കുളമാംകുഴി,പാട്ടയടമ്പ് എന്നിവിടങ്ങളില്‍ കാട്ടാന ശല്യം അതി രൂക്ഷമായി തുടരുകയാണ്. വനംവകുപ്പ് ഓഫീസിന് മൂക്കിന് താഴെ കാട്ടാനകള്‍ സ്വര്യ വിഹാരം നടത്തിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
സര്‍ക്കാര്‍ തലത്തില്‍ സ്വാധീനം ഉണ്ടെങ്കിലും നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനാണ് സി.പി.എം വനംവകുപ്പ് ഓഫീസിന് മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ എം.എ.അന്‍സാരി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേണം.അല്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന് അന്‍സാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.