കാ​ട്ടു ജാ​തി​പ​ത്രി

കാട്ടു ജാതിപത്രി വിലവര്‍ധിച്ചു

അടിമാലി: ഉൽപാദനം കുറയുകയും ആവശ്യക്കാര്‍ ഏറുകയും ചെയ്തതോടെ വിപണിയില്‍ കാട്ടു ജാതിപത്രിക്ക് വിലവര്‍ധിച്ചു. പോയവര്‍ഷങ്ങളില്‍ 400 മുതല്‍ 500 രൂപ വരെ വില ലഭിച്ചിരുന്നതിന് 700ന് മുകളില്‍ വിലയുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കാട്ടു ജാതിപത്രി കമ്പോളങ്ങളില്‍ കൂടുതലായി എത്തുന്നത്.

ഉത്തരേന്ത്യയില്‍നിന്നുള്‍പ്പെടെ കാട്ടു ജാതിപത്രിക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്നാണ് വിവരം. കാലാവസ്ഥ വ്യതിയാനമുള്‍പ്പെടെ കാര്യങ്ങള്‍കൊണ്ട് ഉൽപാദനം കാര്യമായി കുറഞ്ഞിട്ടുണ്ട്. വലിയ രീതിയിലെ പരിചരണമോ ജലസേചനമോ കാട്ടുജാതിക്ക് ആവശ്യമില്ല. സാധാരണ ജാതിപത്രിയെക്കാള്‍ കാട്ടു ജാതിപത്രിക്ക് തൂക്കം കൂടുതല്‍ ലഭിക്കും. നിറത്തിലും ഗന്ധത്തിലും കാട്ടു ജാതിപത്രിക്ക് വ്യത്യാസമുണ്ട്.

Tags:    
News Summary - wild mace prices have gone up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.