തൊഴിലാളികളുടെ താമസ സ്ഥലത്തടക്കം വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും ബോധവത്കരണ ക്ലാസുകളടക്കം സംഘടിപ്പിക്കുമെന്നും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണർ സുരേഷ് വർഗീസ് പറഞ്ഞു. തൊഴിൽ വകുപ്പുമായി ചേർന്ന് അന്തർസംസ്ഥാന തൊഴിലാളികൾക്കായി ലഹരിവിരുദ്ധ കാമ്പയിനുകളും സംഘടിപ്പിക്കും. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും അന്തർസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടത്ര അറിവില്ല. ഈ സാഹചര്യത്തിലാണ് ബോധവത്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ എക്സൈസ് തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.