കൊക്കയാർ: കാത്തിരിപ്പിനൊടുവിൽ കൊക്കയാറ്റിൽ പാലം വരുന്നു. 2021ലെ പ്രളയത്തിൽ തകർന്ന കൊക്കയാർ പാലത്തിന് പകരം പുതിയത് നിർമിക്കുന്നു. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 4.53 കോടി ചെലവിലാണ് പുതിയ പാലം നിർമിക്കുന്നത്. 18 മാസമാണ് നിർമാണ കാലാവധി. കൊട്ടാരക്കര കേന്ദ്രമായുള്ള കമ്പനിയാണ് കരാർ ഏറ്റെടുത്ത് നിർമാണം ആരംഭിച്ചിരിക്കുന്നത്. പാലം തകർന്നതോടെ യാത്രാദുരിതത്തിലായ നാട്ടുകാർ സംഘടിച്ച് നിർമിച്ച താൽക്കാലിക ജനകീയ പാലത്തിലൂടെയാണ് മൂന്നുവർഷമായി പ്രദേശവാസികളുടെ യാത്ര. നിരന്തരമായ പ്രതിഷേധങ്ങൾക്കൊടുവിൽ പാലം നിർമിക്കാൻ ഫണ്ട് അനുവദിക്കുകയായിരുന്നു. അനുവദിച്ചത് 4.53 കോടിയായിരുന്നത് 3.57 കോടിയായി വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ച് കരാറുകാർ പദ്ധതി ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. പിന്നീട് ജനപ്രതികളും രാഷ്ട്രീയകക്ഷി നേതാക്കളുടെയും സമ്മർദത്തിൽ ഒടുവിലാണ് നിർമാണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.