ചെറുതോണി: ചേലച്ചുവട് ബസ്സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 14 പേർക്കു പരിക്കേറ്റു. ഗുരുതര പരിക്കേറ്റ കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിലെ ഡ്രൈവർ വണ്ണപ്പുറം സ്വദേശി ബെന്നി ജേക്കബിനെ (51) ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 8.40ന് തൊടുപുഴ ഡിപ്പോയിൽനിന്ന് നിറയെ യാത്രക്കാരുമായി വന്ന ബസാണ് അപകടത്തിൽപെട്ടത്. മൂവാറ്റുപുഴയിൽനിന്ന് പാറപ്പൊടി കയറ്റിവന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണമായി തകർന്നു. നാട്ടുകാർ ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇടിയെ തുടർന്ന് പുറകോട്ടുവന്ന ബസ് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിലും വെയിറ്റിങ് ഷെഡിലെ ഷോപ്പി കോംപ്ലക്സിലും ഇടിച്ചു നിന്നതിനാൽ ദുരന്തം ഒഴിവായി. മൂവാറ്റുപുഴ സ്വദേശി ജോളി ജോസിന്റേതാണ് ലോറി. നിസ്സാര പരിക്കേറ്റവരെ ചേലച്ചുവടിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടു. മേരിക്കുട്ടി കീരിത്തോട്, സേവ്യർ പാറത്തോട്, ആഷ കീരിത്തോട്, ലിയ സിജോ പാറത്തോട്, നിയ ആഗസ്റ്റിൻ ചേലച്ചുവട്, അജ്ഞന കീരിത്തോട്, ദേവിക കഞ്ഞിക്കുഴി, രാധ പട്ടയക്കുടി, ലത, സെബാസ്റ്റ്യൻ ജോസഫ്, ഇറാനി മരിയ കീരിത്തോട്, രഹനമോൾ രഞ്ജു പകുതിപ്പാലം, ആഷ, സജീവ്, ആൻസൺ, അബിൻ സൺ എന്നിവർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.